/indian-express-malayalam/media/media_files/2026/01/30/cj-roy-2026-01-30-18-14-38.jpg)
സി.ജെ റോയ്
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് മരിച്ച നിലയിൽ. ബെംഗളൂരുവിലെ ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് വച്ച് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഓഫീസിൽ പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം എന്നാണ് വിവരം.
വെടിയേറ്റ ഉടൻ തന്നെ അദ്ദേഹത്തെ ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് നാരായണ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വെടിയുതിർത്ത തോക്ക് അദ്ദേഹത്തിന്റേതാണോ അതോ മറ്റാരുടേതാണോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
സി.ജെ റോയ് ദക്ഷിണേന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളാണ്. ഇന്ത്യയിലും ദുബായിലുമായി വ്യാപിച്ചുകിടക്കുന്ന സി.ജെ റോയ്‌യുടെ ബിസിനസ് സാമ്രാജ്യത്തിന് ഏകദേശം 3,000 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നാണ് വിവരം. നാലോളം മലയാളം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
Read More: വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തക പ്രകാശനം; പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us