തൃ​ശൂ​ർ: മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി ബി​ല്ല് ലോക്സഭയിൽ അവതരിപ്പിക്കുന്നതിനെതിരെ സംസ്ഥാനത്ത് ശനിയാഴ്ച നടത്താനിരുന്ന മോട്ടോർ വാഹന പണിമുടക്ക് പിൻവലിച്ചു. ബിൽ പാർലമെന്റിലെ മേശപ്പുറത്ത് വയ്ക്കാതിരുന്ന സാഹചര്യത്തിലാണ് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ സമരം പിൻവലിച്ചത്. ശനിയാഴ്ച രാവിലെ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

ബി​ൽ നാളെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നേരത്തേ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സമരം പ്രഖ്യാപിച്ചത്. എന്നാൽ മുത്തലാഖ് ബില്ലിനെ ചൊല്ലി സഭ കലുഷിതമായതോടെ മോട്ടോർ വാഹന ബില്ലടക്കം നീട്ടിവയ്ക്കപ്പെട്ടു.

നി​യ​മ ഭേ​ദ​ഗ​തി പാ​ർ​ല​മെ​ന്‍റി​ന്‍റെ ന​ട​പ്പു സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രിയാണ് നേരത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നത്. എന്നാൽ ഈ ബി​ൽ ജനദ്രോഹപരവും നിയമവിരുദ്ധവുമാണെന്നും സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​ണെ​ന്നും കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ