തിരുവനന്തപുരം: കണ്‍സെഷന്‍ അനുവദിക്കാനിവില്ലെന്ന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടക്ടര്‍ ബസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. തിരുവനന്തപുരത്താണ് സംഭവം.

ആറ് മണി കഴിഞ്ഞതിനാല്‍ കണ്‍സെഷന്‍ അനുവദിക്കാനാവില്ലെന്ന് കണ്ടക്ടര്‍ നിലപാടെടുക്കുകയായിരുന്നു. ടിക്കറ്റിന് പണമില്ലെന്ന് വിദ്യാര്‍ഥി പറഞ്ഞിട്ടും കണ്ടക്ടര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. വിദ്യാര്‍ഥിയോട് ബസില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥി ബസില്‍ നിന്ന് ഇറങ്ങി. കയ്യില്‍ പണമില്ലാത്തതിനാല്‍ വഴിയാത്രക്കാരില്‍ നിന്ന് പണം ലഭിച്ച ശേഷമാണ് മറ്റൊരു ബസില്‍ കയറി വിദ്യാര്‍ഥി വീട്ടിലെത്തിയത്.

Read Also: ചന്ദ്രനും ചന്ദ്രക്കലയും പാക്കിസ്ഥാനുമായി ബന്ധപ്പെട്ടതാണെന്ന് ധരിച്ചാണോ വിടുവായിത്തം: എം.എം.മണി

തിരുവനന്തപുരം എസ്‍എംവി സ്കൂളിലെ വിദ്യാർഥി പോത്തൻകോട് സ്വദേശി അമൽ ഇർഫാനെയാണ് സ്റ്റാച്യുവിൽ ഇറക്കിവിട്ടത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റായ അമൽ പരിശീലന ക്ലാസ് കഴിഞ്ഞാണ് ബസിൽ കയറിയത്. വൈകുന്നേരം ആറു മണി കഴിഞ്ഞതിനാൽ കൺസെഷന്‍ പതിക്കാൻ കഴിയില്ലെന്നായിരുന്നു കണ്ടക്ടറുടെ വാദം.

ആറുമണിക്കു ശേഷം കൺസെഷൻ പതിക്കാൻ പാടില്ലെന്ന നിയമമില്ലെന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥർ തന്നെ പറയുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കൾ പോത്തൻകോട് പൊലീസിലും കെഎസ്ആര്‍ടിസി അധികൃതർക്കും പരാതി നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.