Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ

ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗം സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തും

lockdown, ലോക്ക്ഡൗൺ, lockdown in kerala, lockdown extension,, lockdown new exemptions, lockdown relaxations, ലോക്ക്ഡൗൺ ഇളവുകൾ, Covid, കോവിഡ്, Covid Kerala,കേരള ലോക്ക്ഡൗൺ, മലപ്പുറം, Malappuram Lockdown, Kerala Covid, Restrictions, Latest Malayalam News, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കുറയ്ക്കുന്നതിനാണ് രണ്ടു ദിവസത്തെ വാരാന്ത്യ ലോക്ക്ഡൗൺ. ശനി, ഞായർ ദിവസങ്ങളിലെ ലോക്ക്ഡൗണിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് അനുമതി. ടിപിആർ അടിസ്ഥാനത്തിലുള്ള ഇളവുകൾ തിങ്കളാഴ്ച മുതൽ തുടരും.

രണ്ടു ദിവസം കെഎസ്ആർടിസി അവശ്യ സർവീസുകൾ നടത്തും. സ്വകാര്യ ബസ് സർവീസുകൾ ഉണ്ടായിരിക്കില്ല. മദ്യവിൽപ്പനശാലകൾ അടഞ്ഞു കിടക്കും. ഹോട്ടലുകളിൽനിന്നും റസ്റ്ററന്റുകളിൽ നിന്നും ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക.

ബേക്കറികൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് വരെ പ്രവർത്തിക്കാം. ടിപിആർ 24 നു മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും.

സമ്പൂർണ ലോക്ക്ഡൗൺ ആണെങ്കിലും ക്ഷേത്രങ്ങൾ ഉൾപ്പടെയുള്ള ആരാധനാലയങ്ങൾ തുറക്കാം. നിത്യപൂജകളും മാനദണ്ഡങ്ങൾ പാലിച്ച് സമീപവാസികൾക്ക് ദർശനത്തിനും പ്രാർഥനയ്ക്കും അനുമതിയുണ്ട്. കഴിഞ്ഞ ദിവസം ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും വാരാന്ത്യ ലോക്ക്ഡൗൺ തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗം സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തും. കൂടുതൽ ഇളവുകൾക്ക് സാധ്യതയില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Complete lockdown in kerala for two days

Next Story
സിസ്റ്റർ ലൂസിയുടെ പൊലീസ് സംരക്ഷണ ഹർജി ഹൈക്കോടതി കൂടുതൽ വാദത്തിനായി മാറ്റിsister lucy kalapurakkal, സിസ്റ്റർ ലൂസി കളപ്പുരക്കൽ, Kerala highcourt, sister lucy petition, vatican on sister lucy, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com