/indian-express-malayalam/media/media_files/uploads/2017/02/thomas-issac170217.jpg)
തിരുവനന്തപുരം: കെ എസ് ആർ ടിസിയെ പുനരുദ്ധരിച്ച് സ്വന്തം കാലിൽ നിൽക്കാനുളള പ്രാപ്തിയുണ്ടാക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുളളതെന്ന് മന്ത്രി തോമസ് ഐസക്ക്. കെ എസ് ആർ ടിസിയെ സഹായിക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതായി വാർത്ത വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കെ എസ് ആർ ടി സിയെ സ്വന്തം കാലിൽ നിർത്തുന്നതിനായ സമഗ്ര പാക്കേജിന് സർക്കാർ രൂപം നൽകിയിട്ടുണ്ട്. ഇത് നടപ്പാക്കിയാൽ പ്രശ്നം പരിഹരിക്കാൻ കഴിയും. രണ്ട് വർഷത്തിനുളളിൽ പ്രശ്നം പരിഹരിക്കാൻ സാധിക്കും. അടുത്തവർഷം കെ എസ് ആർ ടി സിയുടെ വരവ് ചെലവ് എന്നിവയുടെ അന്തരം ആയിരം കോടി രൂപയുടേതായിരിക്കും. അതിനടുത്ത വർഷവും ആയിരം കോടി രൂപയുടെ പിന്തുണ സർക്കാർ നൽകേണ്ടി വരും. പക്ഷേ സമഗ്ര പദ്ധതി നടപ്പാകുന്നതോടെ അതിനടുത്ത വർഷത്തോടെ പ്രശ്നം പരിഹരിക്കാനാകുമെന്ന് മന്ത്രി പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
കെ എസ് ആർ ടിസിയുടെ പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുത്താലും പ്രശ്നം പരിഹരിക്കാൻ സാധിക്കില്ല. പെൻഷൻ, ശമ്പള ബാധ്യത സർക്കാരിന് ഏറ്റെടുക്കാനാകില്ല. പെൻഷനുവേണ്ടി സർക്കാർ 660 കോടി രൂപ നൽകിയിട്ടുണ്ട്. ഈ സാമ്പത്തികവർഷത്തിൽ ഇതുവരെ 1500 കോടി രൂപ ധനസഹയാമായി നൽകിയിട്ടുണ്ട്. ഈ വർഷം കെ എസ് ആർ ടിസിക്ക് ആയിരം കോടി രൂപയുടെ ബാധ്യതയുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത് ഇത് സർക്കാർ നൽകും.
കെ. എസ് ആർ ടി സിയുടെ സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാനാവില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകി. സർക്കാരിന് വേണ്ടി ഗതാഗത വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് സത്യവാങ് മൂലം സമർപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ കെ എസ് ആർ ടി സിയും രംഗത്തെത്തിയിരുന്നു. കെ എസ് ആർ ടി സി സാമൂഹിക ഉത്തരവാദിത്വമാണ് നിറവേറ്റുന്നതെന്നും അതിനാൽ സ്ഥാപനത്തെ സഹായിക്കുളള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നുമായിരുന്നു നിലപാട്.
കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ നൽകിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു. സര്‍ക്കാരിന്രെ സാമ്പത്തിക സഹായം നൽകാത്ത സാഹചര്യത്തിലാണ് പെന്‍ഷന്‍ വിതരണം മുടങ്ങുന്നതെന്ന് കാണിച്ചായിരുന്നു പരാതിക്കാർ കോടതിയെ സമീപിച്ചത്. ഇതിന് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് സർക്കാർ കെ എസ് ആർ ടി സിയെ കൈയൊഴിയുന്ന സമീപനം സ്വീകരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.