/indian-express-malayalam/media/media_files/uploads/2021/06/Rape-FI.jpg)
Representational Image
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ക്കെതിരെ പീഡനക്കേസ്. സഹപ്രവർത്തകയാണ് പരാതി നൽകിയത്. ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയിൽ മധുസൂദന ഗിരി റാവുവിനെതിരെ തുമ്പ പൊലീസ് കേസെടുത്തു.
പൊലീസിനും അദാനി ഗ്രൂപ്പിനും യുവതി പരാതി നൽകിയിരുന്നു. പരാതി ലഭിച്ചയുടനെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തുവെന്നും ഇത്തരം പരാതികളിൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത ശേഷം ചില ഏജൻസികൾ വഴി താൽക്കാലിക ജീവനക്കാരെ നിയമിച്ചിരുന്നു. അത്തരത്തിൽ ജോലിക്കെടുത്ത ജീവനക്കാരിയാണ് പരാതി നൽകിയത്. ഈ മാസം നാലാം തീയതി തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.
Read More: തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്ക് പുറപ്പെട്ടു; 29 ന് മടങ്ങിയെത്തും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us