കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനെതിരായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ​ശോഭാ സുരേന്ദ്രൻ നടത്തിയ ഭീഷണി പ്രസംഗത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്​​ പരാതി. സിപിഎം ചിറക്കടവ്​ ലോക്കൽ സെക്രട്ടറി വിജി ലാൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്​പിക്കാണ്​ പരാതി നൽകിയിരിക്കുന്നത്.

ബുധനാഴ്​ച കോട്ടയം പൊൻകുന്നത്ത്​ നടന്ന പൊതുപരിപാടിക്കിടെയാണ്​ കോടിയേരിക്കെതിരെ ശോഭാ സുരേന്ദ്രൻ മോശമായി സംസാരിച്ചത്​​. കോടിയേരിയെ ‘തെക്കോ​ട്ടെടുക്കാൻ ആയില്ലേ’ എന്നായിരുന്നു പരിപാടിക്കിടെ ശോഭാ സുരേന്ദ്ര​​​ന്റെ ചോദ്യം. ഇതിനെതിരെയാണ്​ സി.പി.എം ലോക്കൽ സെക്രട്ടറി പൊലീസിന്​ പരാതി നൽകിയിരിക്കുന്നത്​​.

കോടിയേരി ഈ കലാപരിപാടിയൊക്കെ അവസാനിപ്പിക്കണം. കേരളത്തിന് പുറത്തോട്ടൊക്കെ സഞ്ചരിക്കേണ്ടേ എന്ന് ശോഭാ സുരേന്ദ്രന്‍ പ്രസംഗത്തില്‍ ഭീഷണി മുഴക്കുന്നു. തെക്കോട്ട് എടുക്കണ്ടേ..വയസ്സെത്രയായി എന്നും എന്ന് തുടങ്ങിയതാണീ കലാപരിപാടിയെന്നും ശോഭാ സുരേന്ദ്രന്‍ പ്രസംഗത്തില്‍ ചോദിക്കുന്നു. മരിക്കേണ്ടേ..പ്രാര്‍ത്ഥിക്കുക..ഇനിയെങ്കിലും നേരാവണ്ണം ജീവിക്കുക എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ