കൊച്ചി: ഫെയ്​സ്​ബുക്ക്​ പോസ്​റ്റിൽ നടി​യുടെ പേര്​ പരാമർശിച്ചതുമായി ബന്ധപ്പെട്ട്​ നടി റിമാ കല്ലിങ്കലി​നെതിരെ പരാതി. അബ്ദുളള എന്നയാളാണ് ബിനാനിപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നടിയുടെ പേര് വെളിപ്പെടുത്തി റിമ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത് ഇരയുടെ അവകാശത്തിന്‍​മേലുളള കടന്നുകയറ്റമാണെന്ന് കാണിച്ചാണ് പരാതി.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉടന്‍ തന്നെ റിമയെ വിളിച്ചുവരുത്തി മൊഴി എടുക്കുന്നത് അടക്കമുളള നടപടികളിലേക്ക് പൊലീസ് നീങ്ങിയേക്കും. നേരത്തേ നടിയുടെ പ്രസ്ഥാവന പുറത്തുവന്നപ്പോഴാണ് റിമയ്ക്ക് അബദ്ധം പിണഞ്ഞത്. പ്രസ്ഥാവനയ്ക്ക് താഴെ നടിയുടെ പേരും ഉള്‍പ്പെട്ടിരുന്നത് റിമ അതേപടി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം വിവാദമാകുമെന്ന് കണ്ട നടി മിനുറ്റുകള്‍ക്കകം പോസ്റ്റ് എഡിറ്റ് ചെയ്ത് ആക്രമിക്കപ്പെട്ട നടിയുടെ പേര് വെട്ടിക്കളയുകയും ചെയ്തു.

Read More : ‘അനിതാ, അസഭ്യം പറയരുത്’; ഉപദേശവുമായി ഭാഗ്യലക്ഷ്മി

എന്നാല്‍ റിമയെ വിമര്‍ശിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയും നടിയെ വിമര്‍ശിക്കുകയും ചെയ്തു. നേരത്തേ നടിയുടെ പേര് ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയ നടന്‍ അജു വര്‍ഗീസിനെതിരേയും പൊലീസ് നടപടി സ്വീകരിച്ചിരുന്നു. അജുവിനെ വിളിച്ചു വരുത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. കൂടാതെ അജുവിന്റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന് അയക്കുകയും ചെയ്തു. അജു വര്‍ഗീസിനെതിരെ നടപടി സ്വീകരിക്കാമെങ്കില്‍ റിമയ്ക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് നവമാധ്യമങ്ങളില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസില്‍ പരാതി ലഭിച്ചത്.

Read More : ദിലീപിനെതിരെ വീണ്ടും അന്വേഷണം; കുമരകത്തെ ഭൂമി ഇടപാട് പരിശോധിക്കാൻ ഉത്തരവ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ