തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവർ ഭാര്യയുടെ സ്വത്ത് വിവരം വെളിപ്പെടുത്തിയില്ലെന്ന പരാതി തിരഞ്ഞെടുപ്പ് കമ്മിഷനിൽ. നിയസഭാംഗത്തിന് എതിരെ ഗവർണ്ർക്ക് ലഭിച്ച പരാതി, അദ്ദേഹം ചീഫ് സെക്രട്ടറിക്കും, ഇവിടെ നിന്നും തിരഞ്ഞെടുപ്പ് കമ്മിഷനിലേക്കും എത്തി.
രണ്ടാം ഭാര്യയുടെ പേരിലുള്ള സ്വത്ത് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയില്ലെന്നാണ് ആരോപണം. ഈ പരാതിയാണ് ഗവർണർക്ക് ലഭിച്ചത്. ഈ പരാതിയിൽ അടിയന്തര നടപടികൾ വേണമെന്നും ചീഫ് സെക്രട്ടറി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൂമി കൈയ്യേറ്റ വിവാദത്തിന് പിന്നാലെയാണ് അൻവറിനെതിരെ പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. പരാതിയിൽ കൂടുതൽ നടപടികൾ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറാണ് എടുക്കേണ്ടത്.