scorecardresearch

മാസപ്പടി വിവാദം: നേതാക്കള്‍ക്കെതിരെ അന്വേഷണം വേണം; വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം

author-image
WebDesk
New Update
vigilence| kerala| വിജിലന്‍സ്

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ സാമ്പത്തികാരോപത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി കളമശ്ശേരി സ്വദേശി സുരേഷ് ബാബുവാണ് പരാതി നല്‍കിയത്. രാഷ്ട്രീയ നേതാക്കള്‍ക്കടക്കം എതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യം അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

Advertisment

സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും പണം വാങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കും മുഖ്യമന്ത്രിയുടെ മകള്‍ വീണക്കുമെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം. സിഎംആര്‍എല്ലും ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട നികുതി തര്‍ക്കത്തില്‍ ആദായ നികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡ് ഇറക്കിയ ഉത്തരവ് സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്.

രണ്ട് വ്യക്തികളോ ഒരു കമ്പനിയുമായുളള സാമ്പത്തിക ഇടപാട് മാത്രമായി ഇതിനെ കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടെന്ന് സംശയിക്കുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

പരാതിയുടെ പകര്‍പ്പ് ഗവര്‍ണര്‍ക്കും കൈമാറിയിട്ടുണ്ട്. സിആര്‍എംഎല്ലില്‍ നിന്നും ഐടി വകുപ്പ് പിടിച്ചെടുത്ത ഡയറിയില്‍ പേരുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു. വിജിലന്‍സ് ഡയറക്ടര്‍ പരാതിയില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍, കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ സൂചിപ്പിച്ചു.

Advertisment

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടിയായി മൂന്നു വര്‍ഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചതായാണ് ്വ%രാനമായും ആരോപണം ഉയര്‍ന്നത്. കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടെയില്‍ ലിമിറ്റഡ് കമ്പനിയുടെ ഓഫീസിലും മാനേജിങ് ഡയറക്ടായ ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും 2019 ജനുവരി 25നായിരുന്നു ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ യാദൃശ്ചികമായി ഡയറി കിട്ടി. ഇതിലാണ് മാസപ്പടി കണക്കുണ്ടായിരുന്നത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനിക്ക് 2017 മുതല്‍ മൂന്ന് വര്‍ഷം നല്‍കിവന്ന പണത്തിന്റെ കണക്കാണ് ഡയറിയില്‍ ഉണ്ടായിരുന്നത്. കേരളാ തീരത്തെ കരിമണല്‍ ഖനനത്തിനായി പതിറ്റാണ്ടുകളായി ശ്രമം നടത്തുന്ന സിഎംആര്‍എല്ലിന്റെ സോഫ്റ്റ് വെയര്‍ അപ്ഡേഷനുവേണ്ടിയാരുന്നു വീണാ വിജയന്റെ ഉടമസ്ഥയിലുള്ള എക്സാലോജിക്കിന് പണം നല്‍കിയതെന്നായിരുന്നു എതിര്‍കക്ഷികളുടെ വിശദീകരണം. ആദായനികുതി വകുപ്പിന് ലഭിച്ച തെളിവുകളില്‍ കോണ്‍ഗ്രസ് നേതാക്കളുടെതുള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥര്‍ വരെ മാസപ്പടി പറ്റുന്നവരുടെ കണക്കും ഉണ്ടായിരുന്നു.

Pinarayi Vijayan Vigilance Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: