scorecardresearch

എൽദോസ് കുന്നപ്പിള്ളി എംഎൽഎ മർദിച്ചെന്ന് യുവതിയുടെ പരാതി

ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് എംഎൽഎ മർദിക്കുകയുമായിരുന്നെന്നാണ് പരാതി

ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് എംഎൽഎ മർദിക്കുകയുമായിരുന്നെന്നാണ് പരാതി

author-image
WebDesk
New Update
eldose kunnappilly, congress, ie malayalam

തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി മർദിച്ചതായി പരാതി. തിരുവനന്തപുരത്തെ ഒരു സ്കൂളിലെ അധ്യാപികയാണ് എംഎൽഎക്കെതിരെ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ മാസം കോവളത്ത് വച്ചായിരുന്നു സംഭവം നടന്നത്.

Advertisment

ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് എംഎൽഎ മർദിക്കുകയുമായിരുന്നെന്നാണ് പരാതി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതി അന്വേഷണത്തിനായി കോവളം സിഐയ്ക്ക് കൈമാറിയിട്ടുണ്ട്. പരാതിയിൽ കോവളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരാതി പിൻവലിക്കാൻ യുവതിയുടെ മേൽ വലിയ സമ്മർദമുണ്ടായെന്നും സൂചനയുണ്ട്. യുവതിയുടെ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. അതേസമയം, സംഭവത്തെ കുറിച്ച് അറിയില്ലെന്നും പരാതി പൊലീസ് അന്വേഷിക്കട്ടെയെന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Mla

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: