തി​രു​വ​ന​ന്ത​പു​രം: മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന ത​ര​ത്തി​ൽ പ്ര​സ്താ​വ​ന ന​ട​ത്തി​യ കേ​സി​ൽ മു​ൻ ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത് വി​ട്ട​യ​ച്ചു. ഹൈ​ക്കോ​ട​തി നേ​ര​ത്തെ മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സെ​ൻ​കു​മാ​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി വി​ട്ട​യ​ച്ച​ത്. സെ​ൻ​കു​മാ​റി​നെ​തി​രാ​യ പ​രാ​തി​യി​ൽ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

തെളിവായി ഹാജരാക്കിയ സിഡിയിൽ കൃത്രിമത്വം നടന്നെന്നു ഫൊറൻസിക് റിപ്പോർട്ടിൽ പറയുന്നു. അഭിമുഖം റെക്കോർഡ് ചെയ്തിന്റെ സിഡി വാരിക ലേഖകൻ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. ഓൺലൈൻ പ്രസിദ്ധീകരണം എഡിറ്റ് ചെയ്താണു നൽകിയതെന്നു സെൻകുമാർ ആരോപിച്ചിരുന്നു. ഓൺലൈൻ പ്രസിദ്ധീകരണത്തിനു നൽകിയ അഭിമുഖത്തിൽ മതസ്പർധ വളർത്തുന്ന പരാമർശം നടത്തിയെന്നാരോപിച്ചു തിരുവനന്തപുരം സൈബർ ക്രൈം സ്റ്റേഷനിൽ സെൻകുമാറിനെതിരെ കേസെടുത്ത സാഹചര്യത്തിലാണു നടപടി. അഭിമുഖം റെക്കോർഡ് ചെയ്യാൻ അനുമതി നൽകിയിരുന്നില്ലെന്നും സൗഹൃദ സംഭാഷണമായിരുന്നുവെന്നുമാണു സെൻകുമാറിന്റെ വാദം.

സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച​ശേ​ഷം ഒ​രു വാ​രി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സെ​ൻ​കു​മാ​ർ മു​സ്ലിം വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ലൗ ​ജി​ഹാ​ദ് യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന് പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ലാ​ണ് സെ​ൻ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി. നൂ​റു​കു​ട്ടി​ക​ൾ ജ​നി​ക്കു​ന്പോ​ൾ 42 പേ​ർ മു​സ്ലിം വി​ഭാ​ഗ​ക്കാ​രാ​ണെ​ന്ന സെ​ൻ​കു​മാ​റി​ന്‍റെ പ​രാ​മ​ർ​ശ​വും വി​വാ​ദ​മാ​യി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ