തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്ക് പുറമെ ഇരുട്ടടിയായി പാചക വാതക വിലയില്‍ വന്‍ വര്‍ധനവ്. വാണിജ്യ സിലിണ്ടറിന് 266 രൂപയാണ് കൂട്ടിയത്. ഇതേടെ വാണിജ്യ സിലണ്ടറിന്റെ വില 2000 രൂപയിലേക്ക് അടുത്തു. 1994 രൂപയാണ് പുതിയ വില. ഗാര്‍ഹിക സിലിണ്ടറുകളുടെ നിരക്ക് ഉയര്‍ന്നിട്ടില്ല.
അതേസമയം, ഇന്ധന വില കുതിച്ച് ഉയരുകയാണ്. പെട്രോളിനും ഡീസലിനും 48 പൈസ വീതം കൂട്ടി. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. തിരുവനന്തപുരത്താണ് സംസ്ഥാനത്ത് ഇന്ധന വില ഏറ്റവും കൂടുതല്‍.
തലസ്ഥാന ജില്ലയില്‍ പെട്രോള്‍ ഒരു ലിറ്ററിന് 112 രൂപ കടന്നു. ഡീസലിന് 105 രൂപ 85 പൈസയാണ്. കൊച്ചിയില്‍ പെട്രോളിന് 109 രൂപ 88 പൈസയും ഡീസലിന് 103 രൂപ 79 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ വില 109 രൂപ 92 പൈസയായി ഉയര്‍ന്നു. ഡീസലിന് 103 രൂപ 79 പൈസ.