/indian-express-malayalam/media/media_files/uploads/2018/10/Abhilash-Tomy.jpg)
വിശാഖപട്ടണം: ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ കടൽക്ഷോഭത്തിൽ പെട്ട് പരിക്കേറ്റ ഇന്ത്യൻ നാവികസേനയിലെ കമ്മാന്റർ അഭിലാഷ് ടോമി ഇന്ത്യയിലെത്തി. ഇദ്ദേഹവുമായി വന്ന ഐഎൻഎസ് സത്പുര ഇന്ന് വൈകിട്ടാണ് വിശാഖപട്ടണം തീരത്ത് അടുത്തത്.
അഭിലാഷ് ടോമി ഐഎൻഎസ് സത്പുരയിൽ നിന്നും പുറത്തേക്ക്വിശാഖപട്ടണത്ത് നാവികസേനയുടെ കിഴക്കൻ ആസ്ഥാനത്തിലാണ് ഐഎൻഎസ് സത്പുര എത്തിയത്. ഓസ്ട്രേലിയയിലെ ആംസ്റ്റർഡാം ദ്വീപിൽ നിന്നും കഴിഞ്ഞ വെളളിയാഴ്ചയാണ് അഭിലാഷ് ടോമി ഇന്ത്യയിലേക്ക് തിരിച്ചത്.
ഐഎൻഎസ് സത്പുരവിശാഖപട്ടണത്തെ കിഴക്കൻ നാവികസേന ആസ്ഥാനത്തുള്ള, ഐഎൻഎസ് കല്യാണി എന്ന ആശുപത്രിയിൽ അഭിലാഷ് ടോമിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. അഭിലാഷ് ടോമിയുടെ മാതാപിതാക്കള്‍ വിശാഖപട്ടണത്തെ നാവിക ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.
Here it is...Exclu visuals Abhilash Tomy reached India pic.twitter.com/INDZLSocXk
— Vinod R P (@vinodRP1) October 6, 2018
ഇന്നു വൈകുന്നേരമോ, നാളെ രാവിലെയോ അഭിലാഷ് ടോമിയെ പിതാവ് വിസി ടോമി സന്ദര്‍ശിക്കും. വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ അഭിലാഷ് ടോമിയെ നാവികസേന വിദേശത്തേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
അമേരിക്കയിലെ ആംസ്റ്റർഡാമിൽ തന്നെ പരിചരിച്ച ഡോക്ടർ ലെമർചന്ദ് റാമിക്കൊപ്പം അഭിലാഷ് ടോമിStay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us