കോഴിക്കോട്: തലസ്ഥാനത്തെ സ്വകാര്യ ഏവിയേഷൻ കോളേജിലെ വിദ്യാർഥിനി കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്. തിരുവനന്തപുരം ഐപിഎംഎസ് ഏവിയേഷൻ കോളജിലെ വിദ്യാർഥിനിയാണ് 3 നില കെട്ടിടത്തിന് മുകളിൽ നിന്ന് വീണത്. വിദ്യാർഥികൾക്കായി കോളേജ് അധികൃതർ കോഴിക്കോട് സംഘടിപ്പിച്ച ക്യാമ്പിനിടെയാണ് സംഭവം. വിദ്യാർഥികളെ താമസിപ്പിച്ചിരുന്ന ലോഡ്ജിന് മുകളിൽ നിന്നാണ് പെൺകുട്ടി കെട്ടിടത്തിൽ നിന്ന് വീണത്.
വിദ്യാർഥികൾക്കായി കോളേജ് അധികൃതർ സംഘടിപ്പിച്ച ക്യാമ്പിനിടെ പെൺകുട്ടിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്ന് പരാതിയുണ്ട്. സഹപാഠികളും അധ്യാപകരും പെൺകുട്ടിയെ നിരന്തരം അപമാനിച്ചിരുന്നുവെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടു. കോഴിക്കോട് വെച്ച് വിദ്യാർഥിനിയെ സഹവിദ്യാർഥിനികൾ മർദ്ദിച്ചുവെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ഐപിഎംഎസ് കോളേജിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തി. പ്രവർത്തകർ കോളേജ് അടിച്ച് തകർത്തു.