കൊച്ചി: പെരുമ്പാവൂര്‍ ഇടത്തിക്കാടില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ  കഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എംഇഎസ് കോളേജ് വിദ്യാര്‍ത്ഥിനിയായ നിമിഷയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെയാണ് സംഭവം നടന്നത്. ഡിഗ്രി വിദ്യാര്‍ത്ഥിനിയായ നിമിഷയെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ ബിജു എന്നയാളാണ് പിടിയിലായത്.

മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിമിഷയുടെ പിതാവിനും പരുക്കേറ്റിട്ടുണ്ട്. പ്രതിയെ പിടിക്കാന്‍ ശ്രമിച്ച
ഇദ്ദേഹത്തിന്റെ സഹോദരനും കുത്തേറ്റു. പെരുമ്പാവൂരില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയാണ് കൊലപാതകം നടത്തിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. നിമിഷയുടെ മുത്തശ്ശിയുടെ മാല പിടിച്ചു പറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമം നടന്നത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

പരുക്കേറ്റ പിതാവിന്റെ നില ഗുരുതരമല്ലെന്നാണ് വിവരം. നിമിഷയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറായ പിതാവ് പുറത്ത് പോയപ്പോഴാണ് അക്രമം നടന്നത്. 22കാരിയായ നിമിഷയുടെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ജിഷ കൊലപാതകം അരങ്ങേറിയതും പെരുമ്പാവൂരിലായിരുന്നു. ജിഷയെ കൊലപ്പെടുത്തിയ സംഭവത്തിൽ​ അമീറുള്‍ ഇസ്‌ലാം എന്ന ഇതര സംസ്ഥാന തൊഴിലാളിയെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്.. ഈ സംഭവത്തിന് ശേഷം പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് പൊലീസ് പരിശോധനകളും സുരക്ഷയും ശക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.