കൊച്ചി: എറണാകുളത്ത് കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപ്പരുക്കേല്‍പിച്ചു. എറണാകുളം തൃപ്പൂണിത്തുറയ്ക്കടുത്ത് ഉദയംപേരൂരിലാണ് സംഭവം. കോളേജ് വിട്ട് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ഥിനിക്കു നേരെ ആക്രമണം നടന്നത്.

പരുക്കേറ്റ പെണ്‍കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ വെട്ടിപ്പരുക്കേല്‍പിച്ച ശേഷം പ്രതി പൊലീസില്‍ കീഴടങ്ങി. ക‍ഴിഞ്ഞ കുറേ നാളുകളായി ഇയാള്‍ പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ഥന നടത്തിവരികയായിരുന്നു. പെണ്‍കുട്ടി നിഷേധിച്ചിരുന്നെങ്കിലും പ്രതി ശല്യം തുടര്‍ന്നപ്പോള്‍ ഇക്കാര്യം കാട്ടി പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകേപിതനായാണ് ഇയാള്‍ ആക്രമണം നടത്തിയതെന്നാണ് വിവരം.

ക‍ഴിഞ്ഞദിവസം പ്രണയാഭ്യര്‍ഥന നിരസിച്ചതിന് കോട്ടയം സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ വിദ്യാര്‍ഥിനിയെ യുവാവ് തീവച്ചുകൊന്ന് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലും ആക്രമണം നടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.