scorecardresearch

നിര്‍മ്മാണം നിയമവിരുദ്ധം, എംഎല്‍എ ശകാരിച്ചു; സബ് കളക്ടറെ പിന്തുണച്ച് കളക്ടറുടെ റിപ്പോര്‍ട്ട്

മുതിരപ്പുഴയാറില്‍നിന്ന് ഏകദേശം ആറു മീറ്റര്‍ മാത്രം വിട്ടാണ് മൂന്നാര്‍ പഞ്ചായത്ത് കെട്ടിട നിര്‍മാണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുതിരപ്പുഴയാറില്‍നിന്ന് ഏകദേശം ആറു മീറ്റര്‍ മാത്രം വിട്ടാണ് മൂന്നാര്‍ പഞ്ചായത്ത് കെട്ടിട നിര്‍മാണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

author-image
WebDesk
New Update
Renu Raj IAS, Contempt of Court, S Rajendran MLA, Devikulam Sub Collector, Munnar, High Court, state women commission, IE Malayalam

ഇടുക്കി: ദേവികുളം സബ് കളക്ടര്‍ ഡോ രേണുരാജിനെ പിന്തുണച്ച് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. മൂന്നാറിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയമങ്ങളെ അട്ടിമറിച്ചാണെന്നും ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും ഇടുക്കി കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യു മന്ത്രിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. സബ് കളക്ടര്‍ രേണു രാജിനെ എംഎല്‍എ ശകാരിച്ചുവെന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വിശദമാക്കുന്നു.

Advertisment

പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിലുള്ള സ്ഥലത്താണ് വനിതാ വ്യവസായ കേന്ദ്രം നിര്‍മിക്കുന്നത്. സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്കു വിനിയോഗിക്കരുതെന്ന നിര്‍ദേശം ലംഘിക്കപ്പെട്ടു. മുതിരപ്പുഴയാറിന് ഇരു ഭാഗത്തേക്കും 50 മീറ്റര്‍ അകലെ മാത്രമെ നിര്‍മ്മാണം അനുവദിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ മുതിരപ്പുഴയാറില്‍നിന്ന് ഏകദേശം ആറു മീറ്റര്‍ മാത്രം വിട്ടാണ് മൂന്നാര്‍ പഞ്ചായത്ത് കെട്ടിട നിര്‍മാണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പൊതുജന മധ്യത്തില്‍ തന്നെപറ്റി ദേവികുളം എംഎല്‍എ മോശമായി സംസാരിക്കുകയും സ്ത്രീ എന്ന നിലയില്‍ അവഹേളിച്ചുവെന്നും സബ് കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് എംഎല്‍എയ്ക്കെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ തീരത്ത് എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തി വന്ന കെട്ടിട നിര്‍മാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. കെഡിഎച്ച് കമ്പനി വാഹന പാര്‍ക്കിങ് ഗ്രൗണ്ടിനായി വിട്ടു കൊടുത്ത സ്ഥലത്തെ നിര്‍മാണപ്രവര്‍ത്തനം സംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ് കലക്ടര്‍ രേണു രാജിന്റെ നടപടി.

Advertisment

നിര്‍ത്തിവയ്ക്കല്‍ നോട്ടീസ് നല്‍കിയിട്ടും പണി തുടര്‍ന്ന സാഹചര്യത്തിലാണ് നിര്‍മാണം തടയാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സബ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ എംഎല്‍എ തടഞ്ഞു തിരിച്ചയക്കുകയും സബ് കലക്ടര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുകയും ചെയ്തു. അനധികൃത നിര്‍മാണം തടഞ്ഞ സബ് കലക്ടര്‍ രേണു രാജിന് ബോധമില്ലെന്നായിരുന്നു രാജേന്ദ്രന്റെ അധിക്ഷേപം.

Munnar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: