കോഴിക്കോട്: സ്ഥലം മാറ്റം പ്രതീക്ഷിച്ചിരുന്നതാണെന്നും ഇതിൽ അസ്വാഭാവികമായി ഒന്നും കാണുന്നില്ലെന്നും പ്രശാന്ത് നായർ. കോഴിക്കോട് കലക്ടർ സ്ഥാനത്തുനിന്നും പ്രശാന്തിനെ സ്ഥലംമാറ്റി കൊണ്ടുള്ള ക്യാബിനറ്റ് തീരുമാനം പുറത്തുവന്നതിനുപിന്നാലെയാണ് ഫെയ്സ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചത്.

കോഴിക്കോട്ട്‌ നിന്നുള്ള വിടവാങ്ങൽ പോസ്റ്റിനു മുമ്പത്തെ ഒരു ചെറിയ പോസ്റ്റ് എന്നു തുടങ്ങികൊണ്ടുള്ളതാണ് പോസ്റ്റ്. സർക്കാർ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചിലർ പ്രത്യക്ഷപ്പെട്ടത് കണ്ടു. അതേപ്പറ്റി വിശേഷിച്ചു ഒന്നും പറയാനില്ല. സർക്കാർ തീരുമാനത്തെ കുറ്റപ്പെടുത്തിയും അതിൽ വലിയ ഗൂഢാലോചനയൊക്കെ വായിച്ചെടുത്തും പലരും പോസ്റ്റിട്ട്‌ കണ്ടു. അതൊന്നും ശരിയല്ല ബ്രോസ്‌! Life has to move on! എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ