scorecardresearch

സ്ഥലംമാറ്റം പ്രതീക്ഷിച്ചിരുന്നു, വിടവാങ്ങലിനു മുൻപത്തെ ചെറിയ പോസ്റ്റുമായി പ്രശാന്ത് നായർ

സർക്കാർ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചിലർ പ്രത്യക്ഷപ്പെട്ടത് കണ്ടു. അതേപ്പറ്റി വിശേഷിച്ചു ഒന്നും പറയാനില്ല.

സർക്കാർ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചിലർ പ്രത്യക്ഷപ്പെട്ടത് കണ്ടു. അതേപ്പറ്റി വിശേഷിച്ചു ഒന്നും പറയാനില്ല.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ട്രോളർ കരാർ വിവാദം: പ്രശാന്തിന്റെ ഇടപെടലുകളിൽ സർക്കാരിന് അതൃപ്‌തി, നടപടിക്ക് സാധ്യത

കോഴിക്കോട്: സ്ഥലം മാറ്റം പ്രതീക്ഷിച്ചിരുന്നതാണെന്നും ഇതിൽ അസ്വാഭാവികമായി ഒന്നും കാണുന്നില്ലെന്നും പ്രശാന്ത് നായർ. കോഴിക്കോട് കലക്ടർ സ്ഥാനത്തുനിന്നും പ്രശാന്തിനെ സ്ഥലംമാറ്റി കൊണ്ടുള്ള ക്യാബിനറ്റ് തീരുമാനം പുറത്തുവന്നതിനുപിന്നാലെയാണ് ഫെയ്സ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചത്.

Advertisment

കോഴിക്കോട്ട്‌ നിന്നുള്ള വിടവാങ്ങൽ പോസ്റ്റിനു മുമ്പത്തെ ഒരു ചെറിയ പോസ്റ്റ് എന്നു തുടങ്ങികൊണ്ടുള്ളതാണ് പോസ്റ്റ്. സർക്കാർ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചിലർ പ്രത്യക്ഷപ്പെട്ടത് കണ്ടു. അതേപ്പറ്റി വിശേഷിച്ചു ഒന്നും പറയാനില്ല. സർക്കാർ തീരുമാനത്തെ കുറ്റപ്പെടുത്തിയും അതിൽ വലിയ ഗൂഢാലോചനയൊക്കെ വായിച്ചെടുത്തും പലരും പോസ്റ്റിട്ട്‌ കണ്ടു. അതൊന്നും ശരിയല്ല ബ്രോസ്‌! Life has to move on! എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

Facebook Prasanth Nair Ldf State Cabinet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: