തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു.

വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണെന്ന് കളക്ടര്‍ അറിയിച്ചു. വടക്കന്‍ പറവൂര്‍ താലൂക്കില്‍ പ്രൊഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കിയിലും വയനാടും മഴ തുടരുകയാണ്. സ്ഥിതി മാറിയില്ലെങ്കില്‍ വയനാട് പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ നാലില്‍ മൂന്ന് ഷട്ടറുകളും മുപ്പത് സെന്റീമിറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുളളത്. എന്നാല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അതികൃതര്‍ വ്യക്തമാക്കി.

ഇതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിത നിലയിലേക്ക് എത്തുകയാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്യുന്നുണ്ടെങ്കിലും സ്ഥിതി ആശങ്കാജനകമല്ല. അണക്കെട്ടിലെ ജലനിരപ്പ് 2398.82 അടിയായി കുറഞ്ഞിട്ടുണ്ട്.

ഇടമലയാറിലെ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു. മൂന്നു ഷട്ടറുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. പരമാവധി ശേഷിയായ 169 മീറ്ററില്‍ ജലനിരപ്പ് നിര്‍ത്തുക എന്നതാണ് ലക്ഷ്യം. ഇപ്പോള്‍ 168.91 മീറ്ററാണ് ജലനിരപ്പ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ