കണ്ണട വിവാദത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ പരോക്ഷമായി കളിയാക്കി മുന്‍ കോഴിക്കോട് കളക്ടര്‍ എന്‍.പ്രശാന്ത്. ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇപ്പോള്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ സ്റ്റാഫംഗമായ പ്രശാന്തിന്‍റെ പരിഹാസം.

പത്ത്‌ വർഷമായി സർക്കാർ ജോലിയിലുണ്ടായിരുന്നിട്ടും ഇതുവരെ മരുന്നിനും ആശുപത്രിക്കും ചികിത്സക്കും ചെലവായ തുക സർക്കാരിൽ നിന്ന് എഴുതി വാങ്ങിയിട്ടില്ലെന്ന് പ്രശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ‘വലിയ തുക ചെലവായ മൂന്ന് നാല്‌ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്‌ ഇതുവരെ. (ഇത്‌ വായിക്കുന്ന എന്റെ അച്ഛൻ എന്റെ പിടിപ്പുകേടിനെക്കുറിച്ച്‌ വാചാലനാവുന്നത്‌ എനിക്കിപ്പൊ കേൾക്കാം.) എന്നെങ്കിലും ക്ലെയിം ചെയ്ത്‌ തുടങ്ങേണ്ടി വരും എന്നറിയാം. ഡിങ്കാനുഗ്രഹത്താൽ വലിയ അസുഖങ്ങളൊന്നും വരാതെ, ക്ലെയിം ചെയ്യാൻ അവസരം ഉണ്ടാവാതിരിക്കട്ടെ’, പ്രശാന്ത് കുറിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
പത്ത്‌ വർഷമായി സർക്കാർ ജോലിയിൽ. ഇതുവരെ മരുന്നിനും ആശുപത്രിക്കും ചികിത്സക്കും ചെലവായ തുക സർക്കാരിൽ നിന്ന് എഴുതി വാങ്ങീട്ടില്ല. വലിയ തുക ചെലവായ മൂന്ന് നാല്‌ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്‌ ഇതുവരെ. (ഇത്‌ വായിക്കുന്ന എന്റെ അച്ഛൻ എന്റെ പിടിപ്പുകേടിനെക്കുറിച്ച്‌ വാചാലനാവുന്നത്‌ എനിക്കിപ്പൊ കേൾക്കാം.) എന്നെങ്കിലും ക്ലെയിം ചെയ്ത്‌ തുടങ്ങേണ്ടി വരും എന്നറിയാം. ഡിങ്കാനുഗ്രഹത്താൽ വലിയ അസുഖങ്ങളൊന്നും വരാതെ, ക്ലെയിം ചെയ്യാൻ അവസരം ഉണ്ടാവാതിരിക്കട്ടെ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ