KSRTC Bus Accident Highlights: തിരുവനന്തപുരം: അവിനാശിയിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ കണ്ടെയ്നർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ഹേമരാജിനെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഹേമരാജ് നേരത്തേ തന്നെ കീഴടങ്ങിയിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.
Read More: കോയമ്പത്തൂരിൽ കെഎസ്ആർടിസി ബസ് അപകടം: 20 മരണം, ഏറെയും മലയാളികൾ>
മരിച്ചവരിൽ ഏറെയും മലയാളികളാണ്. ബസ് ഡ്രൈവർ ടിഡി ഗിരീഷ് (43, പെരുമ്പാവൂർ, എറണാകുളം), കണ്ടക്ടർ ബൈജു (47, പിറവം, എറണാകുളം), ഇഗ്നി റാഫേല്‍ (39, ഒല്ലൂര്‍,തൃശൂര്‍), ഹനീഷ് ( 25, തൃശൂര്‍), നസീഫ് മുഹമ്മദ് അലി ( 24, തൃശൂര്‍), ശിവകുമാര്‍ ( 35, ഒറ്റപ്പാലം), റോസിലി ( 61, പാലക്കാട്), രാഗേഷ്. കെ (35, പാലക്കാട്), ജിസ്മോന് ഷാജു ( 24, തുറവൂര്‍), ഐശ്വര്യ (28, എറണാകുളം), കിരണ്‍ കുമാര്‍ (33, തുംകൂർ, കർണാടക), കെവി അനു (തൃശൂര്‍), ജോഫി പോൾ (തൃശൂര്‍), മാനസി മണികണ്ഠൻ (25, ബെംഗളുരു), ടിജി ഗോപിക (24, തൃപ്പൂണിത്തുറ, എറണാകുളം) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 19 മൃതദേഹങ്ങളും അവിനാശി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അവിനാശി, തിരുപ്പൂർ ആശുപത്രികളിലാണു പോസ്റ്റ്മോർട്ടം നടക്കുക. ഹെൽപ്ലൈൻ നമ്പറുകൾ: 9495099910, 7708331194
Live Blog
Coimbatore Bus Accident Live Updates: 20 Killed, Several Injured as Kochi-Bound KSRTC Bus Collides With Lorry
അവിനാശിയിൽ കെഎസ്ആർടിസിയും കണ്ടെയ്നർ ലോറിയും അപടകടത്തിൽ പെട്ട് 20 പേർ മരിച്ച സാഹചര്യത്തിൽ മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, വി.എസ് സുനിൽ കുമാർ എന്നിവർ സംഭവ സ്ഥലത്തേക്ക് തിരിച്ചു. ബന്ധുക്കൾക്ക് ബസിൽ യാത്ര ചെയ്തവരെ കുറിച്ച് അറിയാൻ ഹെൽപ്ലൈൻ സെന്ററുകൾ ആരംഭിച്ചു. 9495099910, 7708331194 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.
തമിഴ്നാട് അവിനാശിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ, കൃഷി മന്ത്രി വി എസ് സുനിൽകുമാർ എന്നിവർ ആശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉടൻ സംഭവ സ്ഥലത്ത് എത്തിച്ചേരും. തമിഴ്നാട് സർക്കാരുമായും തിരുപ്പൂർ ജില്ലാ കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളും. ആവശ്യമായ തുടർ നടപടികൾ ചീഫ് സെക്രട്ടറി തലത്തിൽ നടത്തും. ചികിത്സ ലഭ്യമാക്കുന്നതിന് ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മെഡിക്കൽ ടീമിനെ അയക്കാനും ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി.
ട്രക്ക് ഡ്രെെവർ ഉറങ്ങിപ്പോയതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം
ആദ്യം ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്തു, വീട്ടുകാരുടെ ആഗ്രഹമനുസരിച്ച് ഒരു ദിവസം മുൻപേ നാട്ടിലേക്ക് തിരിച്ചു; വഴിയിൽ പതിയിരുന്നത് മരണം. അവിനാശിയിൽ ഇന്ന് പുലർച്ചെ കെഎസ്ആർടിസി ബസിൽ ട്രക്ക് ഇടിച്ച് കയറി മരിച്ച 18 മലയാളികളിൽ ഒരാളാണ് ഗോപിക വിശദമായി വായിക്കാം
ഒറ്റദിവസത്തെ യാത്രക്കിടെ പരിചയപ്പെട്ട കേവലമൊരു ബസ് കണ്ടക്ടർ മാത്രമായിരുന്നില്ല ഡോ. കവിത വാര്യർക്കു ബൈജു. രണ്ടുവർഷം മുൻപ് യാത്രക്കിടെ അസുഖം വന്ന് ആശുപത്രിയിലായ തനിക്ക് ഡ്യൂട്ടിക്കിടെ കൂട്ടിരുന്ന, ചികിത്സയുടെ പണം നൽകിയ, പിന്നീടും തന്റെ കാര്യങ്ങൾ അമ്മയോട് വിളിച്ചന്വേഷിക്കുന്ന കുടുംബാംഗമായിരുന്നു അദ്ദേഹം. Read More
അവിനാശിയിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ കണ്ടെയ്നർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ഹേമരാജിനെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഹേമരാജ് നേരത്തേ തന്നെ കീഴടങ്ങിയിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.
അവിനാശിയിൽ കെഎസ്ആർടിസി ബസും ട്രക്കും കൂട്ടിയിടിച്ച് മരിച്ചവരിൽ തൃപ്പൂണിത്തുറ സ്വദേശിയും. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ശാന്തിനഗറിൽ ഇഎസ്ഐ റിട്ടയേഡ് ഉദ്യോഗസ്ഥൻ ഗോകുൽനാഥിന്റെയും വരദയുടെയും ഏകമകൾ ഗോപിക (24)യാണ് മരിച്ചത്. ബാംഗളൂർ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ഗോപിക നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഇന്ന് രാത്രിയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്കാരം നാളെ രാവിലെ 10 മണിക്ക്.
എന്താണ് സംഭവിച്ചതെന്ന് ശ്രീലക്ഷ്മിക്ക് ഇപ്പോഴും ഓർമയില്ല. പുലർച്ചെ 3.30യോടെ ഒരു ഇടിയുടെ ആഘാതത്തിലാണ് ശ്രീലക്ഷ്മി കണ്ണുതുറന്നത്. യാത്ര ചെയ്തിരുന്ന ബസ് അപകടത്തിൽ പെട്ടുവെന്ന് തിരിച്ചറിഞ്ഞു. ബസിന്റെ പുറകിലെ സീറ്റിൽനിന്ന് മുന്നിലേക്ക് നടക്കുമ്പോൾ ചുറ്റും വീണുകിടക്കുന്ന സഹയാത്രികർ. ചിലർ ബസിന്റെ ജനൽ തകർത്ത് പുറത്തേക്കിറങ്ങാൻ ശ്രമിക്കുന്നു. മരണത്തെ മുഖാമുഖം കണ്ട ആ നിമിഷത്തെക്കുറിച്ച് ഇപ്പോഴും കൃത്യമായി ഓർക്കാൻ ശ്രീലക്ഷ്മിക്ക് സാധിക്കുന്നില്ല. അവധിയ്ക്ക് ബെംഗളൂരുവിൽ നിന്നു തൃശൂരിലെ വീട്ടിലേക്കുള്ള കെഎസ്ആർടിസി യാത്രയിൽ ഇത്ര വലിയൊരു അപകടം കാത്തിരിക്കുന്നത് ശ്രീലക്ഷ്മി മേനോൻ പ്രതീക്ഷിച്ചിരുന്നില്ല. Read More
കോയമ്പത്തൂര്‍ അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആമ്പുലന്‍സുകള്‍ അയച്ചു. പത്ത് കനിവ് 108 ആമ്പുലന്‍സുകളും പത്ത് മറ്റ് ആമ്പുലന്‍സുകളുമാണ് അയയ്ക്കുന്നത്. പരുക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നത്.
തമിഴ്നാട് അവിനാശിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.
കെഎസ്ആർടിസി ബസ്സിൽ ഇടിച്ചു കയറിയ കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ കീഴടങ്ങി. പാലക്കാട് സ്വദേശി ഹേമരാജാണ് കീഴടങ്ങിയത്. എറണാകുളം രജിസ്ട്രേഷനിലുള്ള കണ്ടെയ്നറാണ് അപകടത്തിന് കാരണമായത്.
പാസെഞ്ചർ മാനിഫെസ്റ്റ് പ്രകാരം ബുധനാഴ്ച വൈകുന്നേരം ബെംഗളൂരുവിലെ പീനിയ ബസ്റ്റാൻഡിൽ നിന്നും 6.15ന് പുറപ്പെട്ട ബസ് വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിക്ക് കോയമ്പത്തൂരിൽ എത്തേണ്ടിരുന്നതാണ്. കോയമ്പത്തൂരിൽ നിന്ന് ഏകദേശം 46 കിലോ മീറ്റർ മുമ്പുള്ള അവിനാശിയിൽ വച്ച് 3.15നാണ് അപകടത്തിൽപെട്ടത്. ബസ് രണ്ട് മണിക്കൂർ 15 മിനിറ്റ് വൈകിയാണ് ഓടിയിരുന്നത് എന്നാണ് പാസെഞ്ചർ മാനിഫെസ്റ്റിൽ കൊടുത്തിരിക്കുന്ന സമയപ്പട്ടികയിൽ നിന്ന് മനസിലാക്കുന്നത്.
പൊലീസും മെഡിക്കൽ പ്രവർത്തകരും ഉൾപ്പെടെ നൂറിലധികം ആളുകൾ സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.
എറണാകുളത്തേക്ക് 25 പേരും, തൃശൂരേക്ക് 19രും പാലക്കാട്ടേക്ക് 4 പേരുമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. 48 യാത്രക്കാരിൽ 42 പേരും മലയാളികളാണ്. ബുധനാഴ്ച വൈകുന്നേരം ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട ബസ് 3.15നാണ് അപകടത്തിൽ പെട്ടത്.
കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങളുമായി ബസിലുണ്ടായിരുന്ന മലയാളി യാത്രക്കാരിയായ കരിഷ്മ.കെ. രാവിലെ 3.15ഓടെയാണ് അപകടം നടന്നതെന്ന് കരിഷ്മ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. അപകടസമയത്ത് യാത്രക്കാർ എല്ലാവരും ഉറങ്ങുയായിരുന്നു എന്നും തനിക്ക് പരുക്കുകൾ ഒന്നും ഇല്ലെന്നും കരിഷ്മ വ്യക്തമാക്കി. Read More
തമിഴ്നാട്ടിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 20 പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് സ്ത്രീകളും 14 പുരുഷന്മാരും ഉണ്ടായിരുന്നു. 25 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഗതാഗതി മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. 48 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 42 പേരും മലയാളികളാണ്. കോയമ്പത്തൂർ അവിനാശി റോഡിൽ വച്ചാണ് അപകടം ഉണ്ടായത്. Read More