scorecardresearch

കോഫെപോസ രഹസ്യരേഖ പ്രതിയുടെ കൈവശം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

സംഭവം എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം

സംഭവം എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം

author-image
WebDesk
New Update
Top News Highlights: കലക്ടര്‍ അവധി പ്രഖ്യാപിച്ചത് വൈകി; നടപടിക്കെതിരെ ഹൈക്കോടതിയല്‍ ഹര്‍ജി

കൊച്ചി: ഫോറിൻ എക്‌സ്‌ചേഞ്ച് ആന്റ് പ്രിവൻഷൻ ഓഫ് സ്‌മഗ്ലിംഗ് ആക്‌റ്റിവിറ്റീസ് (കോഫെപോസ) ആക്‌ട് പ്രകാരം ഒരാളെ തടങ്കലിൽ വച്ചതുമായി ബന്ധപ്പെട്ടുള്ള രഹസ്യ രേഖ എങ്ങനെ പ്രതികളുടെ കൈകളില്‍ തന്നെ എത്തിയെന്ന് അന്വേഷിക്കാൻ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.

Advertisment

കഴിഞ്ഞ ഡിസംബറില്‍ 9.73 കിലോ ഗ്രാം സ്വര്‍ണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അറസ്റ്റ് ചെയ്ത മലപ്പുറം സ്വദേശി ഫസലു റഹ്മാൻ (29) നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരുടെ ബഞ്ച് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയത്. ന്യൂഡൽഹിയിലെ സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയിലെ കോഫെപോസ ജോയിന്റ് സെക്രട്ടറി തനിക്കെതിരെ പുറപ്പെടുവിച്ച തടങ്കൽ ഉത്തരവ് റദ്ദാക്കാണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കോഫെപോസ നിയമപ്രകാരമുള്ള തടങ്കൽ ഉത്തരവുകൾ നടപ്പിലാക്കുന്നതിൽ സംസ്ഥാന പോലീസ് അതീവ രഹസ്യ സ്വഭാവം പാലിക്കണമെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

"രഹസ്യരേഖ എങ്ങനെയാണ് ഹര്‍ജിക്കാരന്റെ കൈകളില്‍ എത്തിയതെന്നതിനെക്കുറിച്ച് എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുന്നതാണ് ഉചിതമെന്ന് തോന്നുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കേണ്ടതാണ്. നടപടകളുടെ റിപ്പോര്‍ട്ട് നവംബര്‍ 28 ന് മുന്‍പ് കോടതിയില്‍ സമര്‍പ്പിക്കണം," ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

Advertisment

മറ്റൊരാളുടെ തടങ്കൽ ഉത്തരവ് നടപ്പാക്കുന്നതിനിടെ ഒരു സബ് ഇൻസ്‌പെക്ടർ ഉത്തരവിനൊപ്പം രഹസ്യരേഖയുടെ പകർപ്പ് അബദ്ധത്തത്തില്‍ നൽകിയെന്നും കേസിലെ ഹരജിക്കാരന് രഹസ്യരേഖയുടെ പകർപ്പ് ഇയാളിൽ നിന്നാണ് ലഭിച്ചെതെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.

Kerala High Court Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: