Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

ശക്തമായ കാറ്റ്; കൊയിലാണ്ടിയിൽ ട്രെയിനിനു മുകളിൽ തെങ്ങ് വീണ് ഗതാഗതം തടസ്സപ്പെട്ടു

ശക്തമായ കാറ്റിനെത്തുടർന്ന് തെങ്ങ് കടപുഴകി വൈദ്യുതി ലൈനിന് മുകളിലൂടെ വീഴുകയായിരുന്നു

Fog, Train

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്ക് സമീപം കൊല്ലത്ത് ട്രെയിനിന് മുകളിൽ തെങ്ങ് വീണതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിനെത്തുടർന്ന് തെങ്ങ് കടപുഴകി വീഴുകയയായിരുന്നു. ഇതേ തുടർന്ന് കോഴിക്കോട് – കണ്ണൂർ പാതയിലാണ് ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത്.

ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. റെയിൽവേയുടെ വൈദ്യുതി ലൈനിന് മുകളിലൂടെയാണ് തെങ്ങ് വീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെങ്ങ് മുറിച്ചുമാറ്റുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

Read More: Kerala Weather: ശക്തമായ കാറ്റും മഴയും തുടരും; വ്യാഴാഴ്ച എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയിൽ ഇന്ന് കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ 40 കിലോമീറ്റർ വരെ വീശിയടിക്കുന്ന കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേരള ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coconut tree falls on train at koyilandi

Next Story
കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള ദേശീയപാതയ്ക്ക് അനുമതി; 11 റോഡുകൾ ഭാരത് മാല പദ്ധതിയിൽkerala road development, pinarayi vijayan, nitin gadkari, pinarayi vijayan meets nitin gadkari, kannur airport road, bharatmala project kerala, kannur-mysore road development, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express