/indian-express-malayalam/media/media_files/uploads/2017/04/plachimada-protest-1.jpg)
പാലക്കാട്: പ്ളാച്ചിമടയിൽ കൊക്കോകോള പ്ളാന്റ് സ്ഥാപിക്കുന്നതിൽ നിന്ന് കന്പനി പിന്മാറി. പ്ളാച്ചിമടയിൽ പ്ളാന്റ് തുടങ്ങാൻ തങ്ങൾക്ക് യാതൊരു ഉദ്ദേശവും ഇല്ലെന്ന് കന്പനി സുപ്രീംകോടതിയിൽ വ്യക്തമാക്കി. പ്ളാന്റ് തുടങ്ങുന്നതിൽ നിന്ന് കൊക്കോകോള കന്പനി പിന്മാറുന്നതോടെ ദീർഘനാളായി നടന്നുവന്ന സമരത്തിനാണ് ഫലം കാണുന്നത്.
2000ത്തിലാണ് കൊക്കക്കോള ഫാക്ടറി ആരംഭിച്ചത്. താമസിയാതെ പ്രദേശത്ത് ജലദൗര്‍ലഭ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ സമരം ആരംഭിക്കുകയായിരുന്നു. പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകാൻ പെരുമാട്ടി ഗ്രാമപഞ്ചായത്ത് നേരത്തെ അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് കമ്പനി കോടതിയില്‍ ചോദ്യം ചെയ്തില്ല. ഇതോടെ കോടതി കേസ് തീര്‍പ്പാക്കി.
Read More: "കുപ്പിയിലായി" സർക്കാരുകൾ, നീതി തേടി പ്ലാച്ചിമട വീണ്ടും സമരത്തിനിറങ്ങുന്നു
നേരത്തേ പെരുമാട്ടി ഗ്രാമപഞ്ചായത്ത് മുന്നോട്ടുവെച്ച 17 കർശന വ്യവസ്ഥകൾ തളളിയ ഹൈക്കോടതി കമ്പനിക്ക് ലൈസന്‍സ് നല്‍കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഗ്രാമപഞ്ചായത്ത് സുപ്രിംകോടതിയ സമീപിക്കുകയായിരുന്നു. പഞ്ചായത്തില്‍ നിന്ന് ജലം ഉപയോഗിക്കരുത്., ആരോഗ്യപ്രശ്നം ഉണ്ടാക്കുന്ന വസ്തുക്കള്‍ പുറംതളളരുത്, മാലിന്യ സംസ്കരണം സുരക്ഷിതമായ രീതിയില്‍ ആയിരിക്കണമെന്നും ഗ്രാമപഞ്ചായത്ത് നിര്‍ദേശിച്ചിരുന്നു.
ജലചൂഷണത്തിനെതിരെ പ്രദേശവാസികൾ തുടരുന്ന സമരം മൂലം വർഷങ്ങൾക്ക് മുമ്പ് കൊക്കകോളയുടെ പ്ലാച്ചിമട യൂണിറ്റ് പ്രവർത്തനം നിറുത്തിയെങ്കിലും സുപ്രീം കോടതിയിലെ കേസ് അവസാനിച്ചിരുന്നില്ല. കന്പനിക്ക് പ്രവർത്തിക്കാൻ അനുകൂല സാഹചര്യമില്ലാത്തതിനാലാണ് ഇവര്‍ പിന്മാറുന്നത്. എന്നാല്‍ പ്രദേശവാസികള്‍ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന ആവസ്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.