/indian-express-malayalam/media/media_files/uploads/2021/07/Cochinshipyard.jpg)
കൊച്ചി: കൊച്ചി കപ്പൽശാലയിലേക്ക് വീണ്ടും ഇ -മെയിൽ വഴി ഭീഷണി സന്ദേശം. ഇന്ധനടാങ്കുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്ന് സന്ദേശം ലഭിച്ചതായാണ് വിവരം. കപ്പൽശാല അധികൃതർ പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ആഴ്ചയും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന സന്ദേശമാണ് അന്ന് ലഭിച്ചത്. അതിൽ അന്വേഷണം നടക്കവെയാണ് വീണ്ടും ഭീഷണി സന്ദേശം വരുന്നത്. ആദ്യം ഭീഷണി സന്ദേശം അയച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ആദ്യ ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട് കപ്പൽശാലയിലെ ജീവനക്കാരെ ഉൾപ്പടെ ചോദ്യം ചെയ്തിരുന്നു. സന്ദേശത്തിൽ കപ്പൽ ശാലയിലെ ചില ഉദ്യോഗസ്ഥരുടെ പേരും പദവികളും ഉണ്ടായിരുന്നു എന്നാണ് വിവരം.
Also read: ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.