രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരും; കോവിഡ് കേസുകളിൽ ഭയപ്പെട്ട വർധനവുണ്ടായിട്ടില്ല: മുഖ്യമന്ത്രി

വാക്സിനേഷൻ കുറഞ്ഞ തദ്ദേശ സ്വയംഭരണസ്ഥാപന പരിധികളിൽ പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്തും

covid-19, കോവിഡ്-19, triple lockdown, ട്രിപ്പിൾ ലോക്ക്ഡൗൺ, lockdown, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം"/>
എറണാകുളത്ത് പൊലീസ് റോഡുകൾ അടക്കുന്നു

സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൈക്കൊണ്ട രാത്രികാല യാത്രാ നിയന്ത്രണം, ഞായറാഴ്ചയുള്ള ലോക്ക്ഡൗൺ എന്നിവ തുടരണമെന്ന് ശനിയാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡബ്ല്യുഐപിആർ ഏഴിന് മുകളിലുള്ള വാർഡുകളിലെ ലോക്ക്ഡൗൺ തുടരാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ഇത് സംബന്ധിച്ച് വിശദമായ പരിശോധന ചൊവ്വാഴ്ച നടത്താൻ തീരുമാനിച്ചതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന സാഹചര്യം മുൻകൂട്ടിക്കണ്ട് ബഹുമുഖ പ്രതിരോധ പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഓണക്കാലത്ത് കോവിഡ് കേസുകളിൽ പ്രതീക്ഷിച്ച വർധന ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്ന് കരുതി ഈ കാലയളവിൽ കോവിഡ് കേസുകളിലുണ്ടായ വർധനവിനെ ചുരുക്കിക്കാണാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്സിനേഷൻ ഏതെങ്കിലും തദ്ദേശ സ്വയംഭരണസ്ഥാപന പരിധിയിൽ കുറഞ്ഞിട്ടുണ്ടെങ്കിൽ അവിടെ പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More: സംസ്ഥാന വ്യാപക ലോക്ക്ഡൗൺ ആരും അനുകൂലിക്കുന്നില്ല; ക്വാറന്റൈൻ ലംഘനത്തിന് പിഴ ഈടാക്കും: മുഖ്യമന്ത്രി

“ഇപ്പോൾ ഡബ്ല്യൂഐപിആർ ഏഴിന് മുകളിലുള്ള 81 നഗര വാർഡുകളിലും 215 ഗ്രാമപഞ്ചായത്തു വാർഡുകളിലും ലോക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.
ദ്രുത പ്രതികരണസേന (ആർആർടി) മുഖേന കോവിഡ് രോഗികളുടെ ക്വാറന്റീൻ ഉറപ്പുവരുത്തുകയാണ്. ”

” ഇതുമായി ബന്ധപെട്ട വാർഡ് തലത്തിലുള്ള താഴെ പറയുന്ന വിവിരങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ പഞ്ചായത്തുകളിൽ നിന്നും ശേഖരിച്ചു ദിവസേന റിപ്പോർട്ട് ചെയ്യേണ്ടതാണ്, ” മുഖ്യമന്ത്രി പറഞ്ഞു.

“അയൽപക്ക നിരീക്ഷണ സമിതി, റാപിഡ് റെസ്പോൺസ് ടീം, വാർഡ് തല സമിതി, പൊലീസ്, സെക്ടറൽ മജിസ്ട്രേറ്റ് ഇവരുടെയെല്ലാം നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ പ്രാദേശികമായി നടക്കുന്ന നിലയുണ്ടാവും. രോഗം വന്നവരുമായി രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിർബന്ധമായും ക്വാറന്റൈലിനേർപ്പെടേണ്ടതുണ്ട്. ഇത് കർശനമായി നടപ്പാക്കേണ്ടതുണ്ട്. ഈ നിയന്ത്രണം രോഗിയുമായി സമ്പർക്ക് പുലർത്തിയവർ സ്വമേധയാ പാലിക്കണം. അവ ലംഘിച്ചാൽ അവരിൽ നിന്ന് പിഴയീടാക്കുകയും അവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യും, ” മുഖ്യമന്ത്രി പറഞ്ഞു.

ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

” നിയന്ത്രണങ്ങൾക്കായി പ്രാദേശിക തലത്തിൽ വാർഡ് തല സമിതികളുടെ അടക്കം ഇടപെടലുണ്ടാവണം. ഇതിന് തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം. കുടുംബങ്ങൾ ക്വാറന്റൈനിൽ കഴിയുന്ന സാഹചര്യത്തിൽ അവർക്ക് അവശ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം , ” മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cmpinarayi vijayan pressmeet on covid and lockdown night curfew in kerala

Next Story
29,682 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 142 മരണംcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com