സംസ്ഥാനത്താകെ രാത്രി കർഫ്യൂ: രോഗവ്യാപന നിരക്ക് ഏഴിൽ കൂടിയാൽ ലോക്ക്ഡൗൺ

വാക്സിൻ സ്വീകരിക്കാത്തവരുടെ പട്ടിക തയ്യാറാക്കും; ബന്ധുക്കളും സുഹൃത്തുക്കളും വഴി സമ്മർദ്ദം ചെലുത്താൻ നടപടിയെടുക്കും

covid 19, coronavirus, covid 19 india, coronavirus india, covid 19 second wave, coronavirus second wave, lockdown, delhi lockdown, rajasthan lockdown, delhi lockdown date, delhi lockdown rules, rajasthan lockdown date, rajasthan lockdown rules, lockdown news, corona cases in india, coronavirus news, covid 19 latest news, maharashtra covid 19 cases,coronavirus latest news, ie malayalam
എറണാകുളം എം ജി റോഡ് ജംഗ്ഷനിലെ വാഹന പരിശോധന

തിരുവനന്തപുരം: അടുത്ത ആഴ്ച മുതൽ സംസ്ഥാനത്താകെ രാത്രി കാല കർഫ്യൂ നടപ്പാക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി. രാത്രി 10 മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ നടപ്പാക്കുക.

സംസ്ഥാനത്ത് പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ( ഡബ്യുഐപിആർ) ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ഡബ്യുഐപിആർ എട്ടിൽ കൂടുതലുള്ള പ്രദേശങ്ങളിലാണ് ലോക്ക്ഡൗൺ.

സംസ്ഥാനത്ത് കോവിഡ് വാക്സിൻ സ്വീകരിക്കാത്തവരുടെ പട്ടിക തയ്യാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും വഴി അവരിൽ വാക്സിൻ സ്വീകരിക്കാനുള്ള സമ്മർദ്ദം ചെലുത്താനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“സംസ്ഥാനത്ത് വാക്സിൻ എടുക്കാത്തവരുടെ പട്ടിക തയ്യാറാക്കും. ബന്ധുക്കളും സുഹൃത്തുക്കളും വഴി അവരിൽ സമ്മർദ്ദം ചെലുത്താനുള്ള നടപടി സ്വീകരിക്കും,” മുഖ്യമന്ത്രി പറഞ്ഞു.

Read More: കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ സെപ്റ്റംബർ 30 വരെ നീട്ടി; വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

കേരളമാണ് ഏറ്റവും മികച്ച തരത്തിൽ രാജ്യത്ത് വാക്സിൻ വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.” രാജ്യത്ത് രണ്ട് കോടിയിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി. സെപ്തംബർ മാസത്തിൽ തന്നെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകാനാവുമെന്നാണ് കരുതുന്നത് ,” മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 2,77,99,126 പേർക്കാണ് രണ്ട് ഡോസും ചേർത്ത് വാക്സിൻ നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

“മൂന്നാം തരംഗം നേരിടാനുള്ള നടപടികൾ സംസ്ഥാനത്ത് സ്വീകരിച്ചു. ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ വർധിപ്പിക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുകയാണ്. മൂന്നാം തരംഗമുണ്ടായാൽ കുട്ടികളിൽ കൂടുതൽ വ്യാപിക്കും എന്നാണ് കരുതുന്നത്. അതിനാൽ പീഡിയാട്രിക് സൗകര്യങ്ങൾ വർധിപ്പിക്കും,” മുധ്യമന്ത്രി പറഞ്ഞു.

” കേരളത്തിലാണ് രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ കോവിഡ് മരണങ്ങൾ പിടിച്ചു നിർത്താൻ കഴിയുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 0.51 ശതമാനമാണ് കേരളത്തിലെ കോവിഡ് മരണ നിരക്ക്. ദേശീയ ശരാശരിയുടെ മൂന്നിലൊന്നാണ് ഇത്. ”

” കേരളത്തിൽ ഇതുവരെ കോവിഡ് വരാത്തവരുടെ എണ്ണം 50 ശതമാനത്തിന് മുകളിലാണ്. എന്നാൽ ദേശീയ തലത്തിൽ രോഗം ഇതുവരെ പിടിപെടാത്തവർ ഏകദേശം 30 ശതമാനം മാത്രമാണ്,” മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cmpinarayi vijayan pressmeet on covid and lockdown night curfew in kerala

Next Story
31,265 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളവർ രണ്ട് ലക്ഷത്തിലധികം
The moderation of comments is automated and not cleared manually by malayalam.indianexpress.com