Latest News

ലോക്ക്ഡൗൺ രീതിയിൽ മാറ്റം വരും; പ്രാദേശികാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ

രോഗ തീവ്രതയുടെ അടിസ്ഥാനത്തിൽ പ്രാദേശികമായി നിയന്ത്രണങ്ങൾ ക്രമീകരിക്കും

lockdown, ലോക്ക്ഡൗൺ, lockdown in kerala, lockdown extension,, lockdown new exemptions, lockdown relaxations, ലോക്ക്ഡൗൺ ഇളവുകൾ, Covid, കോവിഡ്, Covid Kerala,കേരള ലോക്ക്ഡൗൺ, മലപ്പുറം, Malappuram Lockdown, Kerala Covid, Restrictions, Latest Malayalam News, IE Malayalam, ഐഇ മലയാളം

സംസ്ഥാനത്ത് ലോക്ക്ഡൗൺ രീതികളിൽ മാറ്റം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗ തീവ്രതയുടെ അടിസ്ഥാനത്തിൽ പ്രാദേശികമായി നിയന്ത്രണങ്ങൾ ക്രമീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടണോ എന്ന കാര്യത്തിൽ സർക്കാർ നാളെ തീരുമാനമെടുക്കും. ബുധനാഴ്ച വരെയാണ് നിലവിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

“നിലവിലെ ലോക്ക്ഡൗൺ 16 വരെ തുടരും. പിന്നീടുള്ള ദിവസങ്ങളിൽ ലോക്ക്ഡൗൺ സ്ട്രാറ്റജി മാറ്റും. സംസ്ഥാനത്താകെ ഒരേ തലത്തിലുള്ള നിയന്ത്രണവും പരിശോധനയുമാണ് നിലവിൽ. അത് മാറ്റി രോഗവ്യാപനത്തിന്റെ തീവ്രത നോക്കി വ്യത്യസ്ത നിയന്ത്രണം ഏർപ്പെടുത്താനാണ് ഉദ്ദേശം,” മുഖ്യമന്ത്രി പറഞ്ഞു.

Read More: സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം

“പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോതു കണക്കാക്കി തരം തിരിച്ചു പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കും. അതിന്‍റെ വിശദമായ കാര്യങ്ങള്‍ അടുത്ത ദിവസം തീരുമാനിച്ചറിയിക്കും,” മുഖ്യമന്ത്രി പറഞ്ഞു.

“പരിശോധനകള്‍ നല്ല തോതില്‍ വര്‍ധിപ്പിക്കണം എന്ന് തന്നെയാണ് കാണുന്നത്. അക്കാര്യത്തിലും നിരീക്ഷണത്തില്‍ കഴിയേണ്ടതിന്‍റെ പ്രാധാന്യം വിശദീകരിച്ചും പുതിയ ക്യാംപയിന്‍ തന്നെ ആലോചിക്കും,” മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇന്ന് 38 ദിവസം പൂര്‍ത്തിയാവുകയാണ്. മേയ് എട്ടു മുതല്‍ ഒന്‍പതു ദിവസത്തെ ലോക്ക്ഡൗണാണു ആദ്യം പ്രഖ്യാപിച്ചത്. അത് ഘട്ടംഘട്ടമായി നീട്ടുകയായിരുന്നു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ അക്കാര്യം ഗൗരവമായി പരിഗണിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cmpinarayi vijayan pressmeet on covid and lockdown in kerala

Next Story
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com