പാര്‍ട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തില്‍ സിപിഎം പ്രവര്‍ത്തക മരിച്ചനിലയില്‍

വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ആശക്കു സീറ്റു നിഷേധിച്ചതാണ് മരണത്തിനു കാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി

covid 19, കോവിഡ് 19, lockdown violation, ലോക്ക്ഡൗണ്‍ ലംഘനം, bike, sathanpara police, ശാന്തന്‍പാറ പൊലീസ്, suryanelli youth committed suicide, സൂര്യനെല്ലിയില്‍ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു,iemalayalam

തിരുവനന്തപുരം: നെയ്യാറ്റിൻകര ഉദിയന്‍കുളങ്ങര അഴകിക്കോണത്തു സിപിഎം പ്രവര്‍ത്തകയെ പാര്‍ട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഉദിയന്‍കുളങ്ങര അഴകിക്കോണം മേക്കേഭാഗത്തു പുത്തന്‍വീട്ടില്‍ ആശ (41 )യെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആശയെ രണ്ടുദിവസമായി കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പാറശാല പോലീസില്‍ പരാതിനല്‍കി. പിന്നീടാണ് കെട്ടിടത്തിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ആശക്കു സീറ്റു നിഷേധിച്ചതാണ് മരണത്തിനു കാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് എത്തിയ പാറശാല പൊലീസിനെ നാട്ടുകാർ തടഞ്ഞു. ആർ ഡി ഒ എത്തിയ ശേഷമേ മൃതദേഹം നീക്കാൻ അനുവദിക്കൂ എന്ന് നാട്ടുകാർ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cmp woman worker found suicide inside party office

Next Story
ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ആവശ്യപ്പെടും; തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനും സർവ്വകക്ഷി യോഗത്തിൽ ധാരണയായിpocso, pinarayi vijayan, cm, chief minister, fast track courts, courts, inter pol, online child abuse, child abuse, കോടതി, മുഖ്യമന്ത്രി, പിണറായി വിജയൻ, പോക്സോ, ഫാസ്റ്റ് ട്രാക്ക് കോടതി, ഇന്റർപോൾ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com