കോഴിക്കോട്: സിഎംപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ കെ.ആർ.അരവിന്ദാക്ഷൻ കോഴിക്കോട് അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

കോട്ടയം തിരുനക്കരയിലെ വീട്ടുവളപ്പിൽ ഇന്ന് വൈകിട്ട് സംസ്കാര ചടങ്ങുകൾ നടക്കും. കോട്ടയം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. എം.വി.രാഘവന്റെ മരണശേഷം പിളർന്ന സിഎംപിയിൽ സിപിഎമ്മിനൊപ്പം നിന്ന വിഭാഗത്തിന്റെ നേതാവായിരുന്നു കെ.ആർ.അരവിന്ദാക്ഷൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ