കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനാവില്ലെന്ന് ഹൈക്കോടതി ഫുൾ ബഞ്ച്. പ്രളയ ദുരിതാശ്വാസം സംബന്ധിച്ച് ഗുരുവായൂർ ദേവസ്വത്തിന് സംഭാവന നൽകാമോയെന്ന വിഷയത്തിൽ ഹൈക്കോടതിയിലെ രണ്ട് ഡിവിഷൻ ബഞ്ചുകൾ വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് നിയമപ്രശ്‌നം ഫുൾ ബഞ്ചിന്റെ പരിഗണനയിലേക്ക് എത്തിയത്.
2018ലെ പ്രളയകാലത്ത് ദേവസ്വം ബോർഡ് മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് നേരത്തെ ഡിവിഷൻ ബഞ്ച് ശരിവച്ചിരുന്നു. എന്നാൽ കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ദേവസ്വം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് ചോദ്യം ചെയ്ത് കേരള ക്ഷേത്ര സംവരണ സമിതിയും മറ്റും സമർപ്പിച്ച ഹർജികൾ ഡിവിഷൻ ബഞ്ചിന്റെ പരിഗണനയ്‌ക്ക് വന്നപ്പോൾ വ്യത്യസ്ത വിധികൾ ചൂണ്ടിക്കാട്ടപ്പെട്ടു. തുടർന്നാണ് നിയമപ്രശനം ജസ്റ്റിസുമാരായ എ.ഹരിപ്രസാദ്, അനു ശിവരാമൻ, എം.ആർ.അനിത എന്നിവരടങ്ങുന്ന ഫുൾ ബഞ്ച് പരിശോധിച്ചത്.
കാർഷിക നിയമങ്ങൾ ഒറ്റരാത്രികൊണ്ട് നടപ്പിലാക്കിയതല്ല; വീണ്ടും ന്യായീകരിച്ച് മോദി
ഗുരുവായൂർ ദേവസ്വം നിയമത്തിലെ വകുപ്പ് 27 പ്രകാരം ദുരിതാശ്വാസ ഫണ്ടിനായി പണം നീക്കിവയ്‌ക്കാനാകില്ലെന്ന് ഫുൾ ബഞ്ച് വിലയിരുത്തി. ഭക്തർ കാണിക്കയായി ഇടുന്ന പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ദേവസ്വം നിയമത്തിൽ വ്യവസ്ഥണ്ടെന്നും ബോർഡിന്റെ നടപടി തെറ്റാണെന്നുമാണ് ഹർജിക്കാരുടെ വാദം.
പണം സർക്കാർ ചെലവിനല്ല ഉപയോഗിക്കുന്നതെന്നും പ്രളയം പോലുള്ള മനുഷ്യനിർമിതമല്ലാത്ത ദുരന്തങ്ങളിലെ ഇരകൾക്ക് വേണ്ടിയാണ് വിനിയോഗിക്കുന്നതെന്നും സർക്കാർ ബോധിപ്പിച്ചു.