തിരുവനന്തപുരം: മുസ്ലിംലീഗ് നേതാവ് കെ എം ഷാജി ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംഭാവന നല്‍കി. ചെന്നിത്തല ഒരു മാസത്തെ ശമ്പളം ഇന്ന് നിധിയിലേക്ക് സംഭാവനയായി നല്‍കി.
ദുരിതാശ്വാസ നിധിയിലെ പണം സര്‍ക്കാര്‍ രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികള്‍ക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകര്‍ക്ക് ഫീസായി നല്‍കിയെന്ന് കെ എം ഷാജി ആരോപിച്ചിരുന്നു.
സിപിഎം എംഎല്‍എയ്ക്ക് ദുരിതാശ്വാസനിധിയില്‍ നിന്നും ലക്ഷങ്ങള്‍ കടം വീട്ടാന്‍ നല്‍കിയെന്നും ഷാജി ആരോപിച്ചിരുന്നു. കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥനയെ പരിഹസിച്ച് കെ എം ഷാജി ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പതിവ് പത്രസമ്മേളനത്തില്‍ മറുപടി പറഞ്ഞിരുന്നു.
Read Also: അമ്മയെ കാണാനുള്ള 2 വയസുകാരിയുടെ ആഗ്രഹത്തിന് മുന്നില്‍ ലോക്ക്ഡൗണ്‍ വഴിമാറി
ചില വൈക്യത മനസുകള്‍ നമ്മുടെ കൂട്ടത്തിലുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ദുരിതാശ്വാസ നിധിയുടെ സാങ്കേതിക കാര്യങ്ങള്‍ അറിഞ്ഞു കൂടാത്ത പാവപ്പെട്ടവരെ നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ഷൂക്കൂര്‍ കേസില്‍ വിധി വരാന്‍ ഇടയുണ്ടെന്നും നമ്മുടെ ജയരാജനേയും രാജേഷിനേയും ഒക്കെ രക്ഷപ്പെടുത്തിയെടുക്കണമെങ്കില്‍ നല്ല ഫീസ് കൊടുത്ത് വക്കീലിനെ വെക്കാനുള്ളതെന്നായിരുന്നു കെ എം ഷാജി മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.