തൊടുപുഴ: രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തിനിരയായി ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന ഏഴുവയസുകാരനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനെത്താൻ സാധ്യത. കേലഞ്ചേരിയിലെത്തുന്ന മുഖ്യമന്ത്രി കുട്ടിയെ കാണുമെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Read More: തൊടുപുഴയില്‍ കുട്ടിക്ക് മര്‍ദനമേറ്റ സംഭവം; അമ്മയ്‌ക്കെതിരെയും കേസെടുക്കും

അതേസമയം, കുട്ടിയുടെ ആരോഗ്യനില മോശമായി തന്നെ തുടരുന്നു. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കി തുടങ്ങിയെങ്കിലും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം പൂർണമായും നിലച്ച അവസ്ഥയിലാണ്. ശ്വാസകോശമടക്കമുള്ള ആന്തരികാവയവങ്ങളും മര്‍ദനത്തില്‍ തകര്‍ന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലായിരുന്നു. കുട്ടി ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. നിലവിലുള്ള ചികിത്സ തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

Read: തൊടുപുഴ സംഭവം; മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചിട്ടില്ല

സംഭവത്തില്‍ തിരുവനന്തപുരം നന്തന്‍കോട് സ്വദേശി കടവത്തൂര്‍ കാസില്‍ അരുണ്‍ ആനന്ദിനെ (36) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമത്തിനു പുറമേ പോക്‌സോയും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൊടുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്. മൂ​ത്ത​കു​ട്ടി​യെ മ​ർ​ദി​ച്ച​തി​നു പു​റ​മെ ഇ​ള​യ​കു​ട്ടി​യെ ഇ​യാ​ൾ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നും വി​ധേ​യ​മാ​ക്കി​യി​ട്ടു​ള്ള​താ​യി പ​രി​ശോ​ധ​ന​ക​ളി​ൽ തെ​ളി​ഞ്ഞി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.