തിരുവനന്തപുരം: ഒരു കുഞ്ഞുജീവന് രക്ഷിക്കാനുള്ള മരണപ്പാച്ചിലിലാണ് KL – 60 – J – 7739 എന്ന രജിസ്ട്രേഷന് നമ്പറിലുള്ള ആംബുലന്‍സ്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കാണ് ആംബുലന്‍സ് കുതിക്കുന്നത്. ഹൃദയശസ്ത്രക്രിയ നടത്തുന്നതിനായി തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലേക്കാണ് കുഞ്ഞിനെ കൊണ്ടുപോകുന്നത്. ആംബുലൻസ് കടന്നുപോകാനായി എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെടുന്നു. ഓരോ നിമിഷവും വിലപ്പെട്ടതാണെന്നുൺ അതിനാൽ എല്ലാവരും സഹകരിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒടുവിൽ, റിപ്പോർട്ട് ലഭിക്കുമ്പോൾ ആംബുലൻസ് മലപ്പുറം പിന്നിടുകയാണ്. ഏതാനും നിമിഷങ്ങൾക്കകം തൃശൂരിലേക്ക് പ്രവേശിക്കും.
ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി –
15 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുവരികയാണ്. ആംബുലൻസ് കോഴിക്കോട് പിന്നിട്ടു. കാസർകോട് സ്വദേശികളായ സാനിയ – മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് KL – 60- J 7739 എന്ന നമ്പർ ആംബുലൻസിൽ കൊണ്ടുവരുന്നത്. ഓരോ നിമിഷവും കുഞ്ഞിന്റെ ജീവന് വിലപ്പെട്ടതാണ്. ആംബുലൻസ് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഹൃദയശസ്ത്ര ക്രിയയ്ക്കായി 15 ദിവസം മാത്രം പ്രായമുളള കുഞ്ഞുമായി മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് ആംബുലൻസ് വരുന്നു. കാസർകോട് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയാണ് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത്.
Read More: തൃശൂരില്‍ സജ്ജീകരണമൊരുക്കണമെന്ന് നിര്‍ദേശം; ആംബുലന്‍സ് എടപ്പാളില്‍
മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് എത്താൻ 15 മണിക്കൂറിലേറെ സമയം വേണം. എന്നാൽ 10-12 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തേക്ക് കുഞ്ഞിനെ എത്തിക്കാനാണ് ശ്രമം.