scorecardresearch

കട തുറക്കൽ: മുഖ്യമന്ത്രിക്ക് അനുകൂല സമീപനമെന്ന് വ്യാപാരികൾ, സമരത്തിൽനിന്ന് പിന്മാറി

മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പൂർണ തൃപ്തിയുണ്ടെന്നും കടകള്‍ തുറക്കുന്നതടക്കം ഉന്നയിച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു

മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പൂർണ തൃപ്തിയുണ്ടെന്നും കടകള്‍ തുറക്കുന്നതടക്കം ഉന്നയിച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു

author-image
WebDesk
New Update
Hartaal, Lockdown, Shutdown, Traders Strike

തിരുവനന്തപുരം: കടകൾ തുറക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ചയ്ക്കു ശേഷം നിലപാട് മയപ്പെടുത്തി വ്യാപാരി സംഘടനാ നേതാക്കൾ. വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിലെ ഇളവുകളെക്കുറിച്ച് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

Advertisment

മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പൂർണ തൃപ്തിയുണ്ടെന്നും കടകള്‍ തുറക്കുന്നതടക്കം ഉന്നയിച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു.

ശനി, ഞായര്‍ ദിവസങ്ങളില്‍ കടകള്‍ തുറക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപനം നടത്തുമെന്നും അതിനു ശേഷം തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു.

വ്യാപാരികളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി,കഴിയുന്ന നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ബക്രീദ്, ഓണം എന്നിവയുമായി ബന്ധപ്പെട്ട് കടകൾ തുറക്കുന്നത് ഉൾപ്പെടെ ഉന്നയിച്ച എല്ലാ കാര്യങ്ങളിലും അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും വ്യാപാരി നേതാക്കൾ വ്യക്തമാക്കി.

Advertisment

നേരത്തെ കടകൾ തുറന്ന് പ്രതിഷേധിക്കുമെന്ന് വ്യാപാരികൾ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചതിനെത്തുതുടർന്ന് വ്യാപാരികൾ സമരത്തിൽനിന്നു പിന്നോട്ട് പോവുകയായിരുന്നു. സർക്കാരിൽ നിന്നും അനുകൂല തീരുമാനമാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.

ആദ്യ ഘട്ടത്തിൽ കോഴിക്കോട് കലക്ടറുമായി വ്യപാരികൾ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ബുധനാഴ്ച സംസ്ഥാന വ്യാപകമായി കടകൾ തുറക്കുമെന്ന് വ്യാപാരികൾ പറഞ്ഞിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ മറികടന്ന് കടകൾ തുറക്കാനാണ് വ്യാപാരികളുടെ നീക്കമെങ്കിൽ നേരിടേണ്ട രീതിയിൽ നേരിടുമെന്ന് മുഖ്യമന്ത്രി ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെതിരെ വ്യാപക വിമർശമുയർന്നതോടെ മുഖ്യമന്ത്രി ടി നസിറുദ്ദീനെ വിളിച്ച് വെള്ളിയാഴ്ച ചർച്ച നടക്കുന്നതുവരെ സമരത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെടുകയായിരുന്നു.

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകന യോഗം നാളെയാണ് നടക്കുക. ആരാധനാലയങ്ങളിൽ കൂടുതൽ പേരെ നമസ്കാരത്തിന് അനുവദിക്കണമെന്ന ആവശ്യവുമായി മുസ്ലിം മത മേലധ്യക്ഷന്മാ രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ നാളെ അവലോകന യോഗത്തിനു ശേഷം കോവിഡ് ഇളവുകളിൽ ചെറിയ മാറ്റങ്ങൾ നൽകാനാണ് സാധ്യത. എന്നാൽ ടിപിആർ കുറയാത്തത് സർക്കാരിന് തലവേദനയാണ്.

Read Also: മുഴുവൻ ഒഴിവുകളും പിഎസ്‌‌സിക്ക് റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പാക്കണം: മുഖ്യമന്ത്രി

Lockdown

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: