Latest News

തുടർച്ചയായി ചോദ്യം ചെയ്യരുത്; സി.എം രവീന്ദ്രൻ ഹൈക്കോടതിയിൽ

ചോദ്യം ചെയ്യൽ വേളയിൽ അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കണമെന്നും രവീന്ദ്രൻ ആവശ്യപ്പെട്ടു

CM Raveendran Enforcement

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി സി.എം.രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. എൻഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യൽ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. തുടർച്ചയായി ചോദ്യം ചെയ്യരുത്, ചോദ്യം ചെയ്യൽ വേളയിൽ അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി.

വാഴാഴ്ച ഹാജരാവാനാണ് രവീന്ദ്രന് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയിട്ടുള്ളത്. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ളത്. ഹർജി കോടതി നാളെ പരിഗണിക്കും

രവീന്ദ്രന് ഒരാഴ്‌ചത്തെ വിശ്രമം വേണമെന്ന് മെഡിക്കൽ ബോർഡ് നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നടത്തിയ എംആര്‍ഐ സ്‌കാനിൽ കഴുത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. കടുത്ത തലവേദന, ന്യൂറോ പ്രശ്‌നങ്ങൾ,ശ്വാസംമുട്ട് തുടങ്ങിയ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാണിച്ചാണ് സി.എം.രവീന്ദ്രന്‍ ചൊവ്വാഴ്‌ച മെഡിക്കല്‍ കോളജിലെത്തിയത്. ആശുപത്രിയിലായതിനാല്‍ കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സാധിക്കില്ലെന്നു രവീന്ദ്രന്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ അറിയിച്ചിരുന്നു.

മൂന്നാം തവണയാണു ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രന് ഇഡി നോട്ടിസ് നൽകുന്നത്. നേരത്തെ കോവിഡ് ആയതിനാലും പിന്നീട് കോവിഡാനന്തര ചികിത്സയ്‌ക്കായും രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിനാലാണ് ചോദ്യം ചെയ്യൽ നീണ്ടുപോയത്. ലെെഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് രവീന്ദ്രനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm raveendran approaches high court regarding ed questioning

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express