ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരോടുളള മുഖ്യമന്ത്രി പിണറായി വിജയന്റെ പെരുമാറ്റത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് നടത്തിയ രോഷപ്രകടനം അനാവശ്യമായിരുന്നെന്ന് കേന്ദ്ര നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഗവര്‍ണറുമായുളള കൂടിക്കാഴ്ച്ച കൈകാര്യം ചെയ്തതും ശരിയായില്ലെന്ന് കേന്ദ്ര നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്തതെന്ന് പ്രതീതി ഉണ്ടാക്കിയത് ശരിയല്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി പിണറായി വിജയൻ ശകാരിച്ചത് വിവാദമായിരുന്നു. ചർച്ചക്കെത്തിയ ആർഎസ്എസ്-ബിജെപി നേതാക്കളുടെ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകർ പകർത്തിക്കൊണ്ടിരിക്കെയാണ് മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും എത്തിയത്. ഹാളിനകത്ത് മാധ്യമപ്രവർത്തകരെ കണ്ട മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ