തി​രു​വ​ന​ന്ത​പു​രം: പെ​രി​യ ഇ​ര​ട്ട​ക്കൊ​ലക്കേസിൽ വിമർശനങ്ങളുന്നയിക്കാതിരുന്ന സാം​സ്കാ​രി​ക നാ​യ​ക​ർക്കെതിരെ വാഴപ്പിണ്ടി സമർപ്പിച്ച യൂത്ത് കോൺഗ്രസിനെതിരെ മുഖ്യമന്ത്രി.  മ​ല​യാ​ള സാം​സ്കാ​രി​ക ലോ​ക​ത്തെ​യാ​ണ് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​തെന്ന് പറഞ്ഞ മുഖ്യമന്ത്രി, സാ​ഹി​ത്യ​കാ​ര​ൻ​മാ​​രെ അ​ധി​ക്ഷേ​പി​ച്ച​ത് അ​ത്യ​ന്തം ഹീ​ന​മാ​ണെ​ന്നും കൂട്ടിച്ചേർത്തു.

എ​ഴു​ത്തു​കാർ എ​ങ്ങി​നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് പറയാൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ല. സാ​ഹി​ത്യ​കാ​ര​ൻ​മാ​​രെ ഭ​ർ​ത്സി​ക്കു​ന്ന ന​ട​പ​ടി​ക​ൾ കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​ത്തി​ന് നി​ര​ക്കു​ന്ന​ത​ല്ല. അ​ക്ര​മ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന പ്ര​ശ്ന​മി​ല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാ​സ​ർ​ഗോ​ഡ് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തി സാംസ്കാരിക നായകർ പ്രതികരിച്ചില്ലെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്രവർത്തകർ സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തുത്തി. സാ​ഹി​ത്യ അ​ക്കാ​ദമി പ്ര​സി​ഡന്റ് വൈ​ശാ​ഖ​ന് വാ​ഴ​പ്പി​ണ്ടി സ​മ്മാ​നി​ക്കാ​നായിരുന്നു തീരുമാനം.  പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ വൈ​ശാ​ഖ​ന്‍റെ കാ​റി​നു മു​ക​ളി​ൽ വാ​ഴ​പ്പി​ണ്ടി വ​ച്ച് പ്ര​വ​ർ​ത്ത​ക​ർ പി​രിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.