തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകിയ ആത്മവിശ്വാസം മുതൽക്കൂട്ടാക്കി നിയമസഭ തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേരള പര്യടനത്തിനിറങ്ങുന്നു. ഈ മാസം 22ന് കൊല്ലത്തു നിന്ന് പര്യടനം ആരംഭിക്കാനാണ് ആലോചന. 2021ലെ നിയമ സഭ തിരഞ്ഞെടുപ്പാണ് ലക്ഷ്യം.

ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന പര്യടനം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായേക്കും. സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക, ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ മു​ത​ൽ സാ​ധാ​ര​ണ​ക്കാ​ർ, എൽഡിഎഫ് എം​പി​മാ​ർ, എംഎ​ൽ​എ​മാ​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രു​മാ​യി മുഖ്യമന്ത്രി ആ​ശ​യ വി​നി​മ​യം നടത്തും. ഈ പര്യടനത്തില്‍ നിന്നും രൂപപ്പെടുന്ന ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ശേഷമായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക തയ്യാറാക്കുക.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലകളിലൂടെ പര്യടനം നടത്തുകയും സാംസ്‌കാരിക പ്രമുഖരുമായി കൂടികാഴ്ച നടത്തുകയും ചെയ്തിരുന്നു. നവകേരള യാത്രയുടെ ഭാഗമായിട്ടായിരുന്നു ഇത്.

കൊല്ലത്തു നിന്നും ആരംഭിക്കുന്ന പര്യടനം തു​ട​ർ​ന്ന്​ പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ൾ വ​ഴി​യാ​വും മുന്നോട്ട് പോകുക. ജ​നു​വ​രി രണ്ടാം​വാ​രം നി​യ​മ​സ​ഭാ സ​മ്മേ​ള​നം ആ​രം​ഭി​ക്കാ​നി​രി​ക്കെ 30ന്​ ​പ​ര്യ​ട​നം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ്​ ആ​ലോ​ച​ന. 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പ്​ ന​ട​ത്തി​യ ന​വ​കേ​ര​ള യാ​ത്ര​യി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രെ ക​ണ്ടി​രു​ന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നേതന്നെ ഇത്തരമൊരു പര്യടനം തീരുമാനിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഏറ്റവും ഒടുവില്‍ കണ്ണൂരില്‍ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ വിലയിരുത്താന്‍ എത്തുകയായിരുന്നു. എന്നാല്‍ ഇവിടെ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും മുഖ്യമന്ത്രി മാറി നിന്നത് വലിയ ചര്‍ച്ചകള്‍ക്കും ആരോപണങ്ങൾക്കും വഴിവെച്ചിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ ജയത്തിന് പിന്നാലെയാണ് പിണറായി വിജയന്‍ ജില്ലകളില്‍ പര്യടത്തിന് ഇറങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉണ്ടായ ഇടത് തരംഗം സര്‍ക്കാരിന്റെ ജനക്ഷേപ പദ്ധതികള്‍ ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന്റെ തെളിവാണെന്നാണ് സിപിഎം വിലയിരുത്തല്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.