Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
യൂറോ കപ്പില്‍ തുര്‍ക്കിയെ സ്വിറ്റ്സര്‍ലന്‍ഡ് കീഴടക്കി, ജയം 3-1 ന്

ഇടത് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ കാര്യമാക്കാത്ത സ്ഥിതിയാണ് ഉളളത്: മുഖ്യമന്ത്രി

പെ​രി​യ ക​ല്യോ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​കരുടെ കൊലപാതകം ഹീനമാണെന്ന് മുഖ്യമന്ത്രി

CPM, സിപിഎം, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, CPM, സപിഎം, Pinarayi Vijayan, പിണറായി വിജയന്‍, kerala, കേരളം, UDF, യുഡിഎഫ്, IE MALAYALAM, ഐഇ മലയാളം

കാ​സ​ർ​ഗോ​ഡ്: പെ​രി​യ ക​ല്യോ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​കരുടെ കൊലപാതകം ഹീനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തെ ഒ​രു​ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ഇക്കാര്യ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും വ്യക്തമാക്കി. കാ​സ​ർ​ഗോ​ട് പു​തു​താ​യി നി​ർ​മി​ക്കു​ന്ന സി​പി​എം ജി​ല്ലാ​ക്ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്ക​വേ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇരട്ടക്കൊ​ല​പാ​ത​ക​ത്തെ അ​പ​ല​പി​ച്ച​ത്.

‘തെറ്റായ ഒന്നിനേയും പാര്‍ട്ടി ഏറ്റെടുക്കില്ല. അത് കൊണ്ടാണ് സഖാവ് കോടിയേരി ബാലകൃഷ്ണന്‍ ആദ്യം തന്നെ സംഭവത്തെ തളളിപ്പറഞ്ഞത്. അത്തരം ആളുകളെ സിപിഎം സംരക്ഷിക്കില്ല,’ മുഖ്യമന്ത്രി പറഞ്ഞു.
‘കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​സ്ഥാ​നം സി​പി​എം ആ​ണ്. ത്രി​പു​ര​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും പാ​ർ​ട്ടി​ക്കെ​തി​രാ​യ ആ​ക്ര​മ​ണങ്ങ​ൾ വലുതാണ്. ഇടതുപക്ഷത്തെ ഇല്ലാതാക്കാനാണ് ശ്രമം. ഇടതുമായി ബന്ധപ്പെട്ടവര്‍ കൊല്ലപ്പെട്ടാല്‍ കാര്യമാക്കാത്ത സ്ഥിതിയാണ് ഉളളത്. ഇടതുപക്ഷ വിരോധവും മാര്‍ക്ക്സിസ്റ്റ് വിരോധവും ആണ് അതിന് കാരണം. ഈ പറയുന്ന ആരുടേയും നാക്കിന്‍ തുമ്പിലോ പേനത്തുമ്പിലോ നിലനില്‍ക്കുന്നതല്ല, ഈ നാട്ടിലെ ജനങ്ങളുടെ ഹൃദയത്തിലാണ് ഈ പ്രസ്ഥാനം നില കൊളളുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.

‘സം​ഭ​വം ഉ​ണ്ടാ​യ​പ്പോ​ൾ ത​ന്നെ പ്ര​തി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു​. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​കു​മെ​ന്നും അ​ക്കാ​ര്യ​ത്തി​ൽ ആ​ർ​ക്കും സം​ശ​യം വേ​ണ്ടെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayans dig at medias on kasargod murder case

Next Story
പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തംMoulana Hospital
The moderation of comments is automated and not cleared manually by malayalam.indianexpress.com