സ്നേഹ-സാഹോദര്യ-സമത്വ സന്ദേശങ്ങള്‍ക്ക് കൂടുതൽ പ്രസക്തി; മുഖ്യമന്ത്രിയുടെ ക്രിസ്മസ് സന്ദേശം

ജനതയെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ സ്നേഹ-സാഹോദര്യ-സമത്വ സന്ദേശങ്ങള്‍ക്ക് എന്നത്തേക്കാളും പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

niti aayog,SDG index, നിതി ആയോഗ‌് ,സുസ്ഥിര വികസന ലക്ഷ്യസൂചിക, കേരളം

തിരുവനന്തപുരം: വിഭാഗീയതകള്‍ക്കതീതമായി മനുഷ്യമനസ്സുകള്‍ ഒരുമിക്കണമെന്ന ക്രിസ്തുവിന്‍റെ മഹദ് സന്ദേശം ഉള്‍ക്കൊണ്ട് ക്രിസ്മസ് ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്മസ് ആശംസാ സന്ദേശത്തിൽ എല്ലാ മലയാളികളോടും അഭ്യർത്ഥിച്ചു. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സമത്വത്തിന്‍റെയും സന്ദേശമാണ് ത്യാഗനിര്‍ഭരമായ ജീവിതത്തിലൂടെ യേശു ജനങ്ങള്‍ക്ക് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ജനതയെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ സ്നേഹ-സാഹോദര്യ-സമത്വ സന്ദേശങ്ങള്‍ക്ക് എന്നത്തേക്കാളും പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ​ത്തി​ക്കാ​നി​ലും ഉ​ണ്ണി​യേ​ശു പി​റ​ന്ന ബ​ത്‍​ല​ഹേ​മി​ലു​ള്ള നേ​റ്റി​വി​റ്റി ദേ​വാ​ല​യ​ത്തി​ലും വി​ശു​ദ്ധ​കു​ർ​ബാ​ന ന​ട​ന്നു. വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ക്രി​സ്മ​സ് പ്രാ​ർ​ത്ഥ​ന​ക​ൾ​ക്കാ​യി പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഒ​ത്തു​കൂ​ടി​യത്. മാ​ർ​പ്പ​യു​ടെ പ​ര​മ്പ​രാ​ഗ​ത ക്രി​സ്മ​സ് പ്ര​സം​ഗ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ന്നു. ക​ന​ത്ത സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് വ​ത്തി​ക്കാ​നി​ൽ ഇ​ത്ത​വ​ണ ഒ​രു​ക്കി​യ​ത്. സംസ്ഥാനത്തും വിവിധ ദേവാലയങ്ങളിലും വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും നടന്നു.

Read More: തിരുപ്പിറവിയുടെ ആഘോഷം; ഇന്ന് ക്രിസ്മസ്

വത്തിക്കാൻ ഉദ്യോഗസ്ഥർക്കായുള്ള ക്രിസ്മസ് ദിന സന്ദേശത്തിൽ പോപ് ഫ്രാൻസിസ്, പുതിയ കാലത്തെ ക്രിസ്തുമതത്തെ പുനർനിർവചിക്കാനാണ് ആഹ്വാനം ചെയ്തത്. യൂറോപ്പിൽ പോസ്റ്റ് – ക്രിസ്ത്യൻ കാലഘട്ടത്തിൽ കാലത്തിനനുസരിച്ച് ക്രിസ്തുമതത്തെ പുതുതലമുറയിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് മാർപ്പാപ്പ പറഞ്ഞിരുന്നു. ഒപ്പം സഭയുടെ വീഴ്ചകൾ​ വിശ്വാസികളെ ക്രിസ്തുവിൽ നിന്ന് അകറ്റാതിരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലും വിശ്വാസികൾ ദേവാലയങ്ങളിൽ തിരുപ്പിറവി ആഘോഷിച്ചു. തിരുപ്പിറവി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രാർത്ഥനകളും പാതിരാക്കുർബാനകളും പ്രത്യേക ശുശ്രൂഷകളും നടന്നു. പൗരത്വനിയമഭേദഗതിയുടെ ഭാഗമായി നടക്കുന്ന പ്രതിഷേധങ്ങൾ പരോക്ഷമായെങ്കിലും പരാമർശിച്ചുകൊണ്ടായിരുന്നു പല സഭാധ്യക്ഷൻമാരുടെയും ക്രിസ്മസ് ദിന സന്ദേശവുമായുള്ള പ്രസംഗങ്ങൾ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayans christmas message

Next Story
തിരുപ്പിറവിയുടെ ആഘോഷം; ഇന്ന് ക്രിസ്മസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com