തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്നിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. നാളെ ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് കെ ടി ഡി സി മാസ്കോട്ട് ഹോട്ടലില്‍ വച്ചാണ് വിരുന്ന്. ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് രാജ്ഭവനില്‍ നിന്ന് അറിയാന്‍ സാധിക്കുന്നത്.
സംസ്ഥാനത്തെ മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, വിവിധ പാര്‍ട്ടികളുടെ നേതാക്കന്മാര്, മതമേലധ്യക്ഷന്മാര് എന്നിവര്‍ക്ക് വിരുന്നിലേക്ക് ക്ഷണമുണ്ട്. മുഖ്യമന്ത്രി നടത്തുന്ന വിരുന്നില്‍ സാധാരണയായി ഗവര്‍ണര്‍മാരെ ക്ഷണിക്കാറില്ല.
നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിളിച്ച ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുത്തിരുന്നില്ല. ഈ വർഷത്തെ ഓണാം വാരാഘോഷ സമാപന പരിപാടിയിൽ സർക്കാർ ഒഴിവാക്കിയതിൽ ഗവർണർ നീരസം പ്രകടിപ്പിച്ചിരുന്നു.