തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ കലാപം പടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഗുര്‍മീത് റാം റഹീമിനെതിരായ കോടതി വിധിക്ക് പിന്നാലെ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കലാപം പടരുന്നതില്‍ ആശങ്കയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ മണിക്കൂറിലും കൊല്ലപ്പെടുന്നവരുടേയും പരുക്കേല്‍ക്കുന്നവരുടേയും എണ്ണം കൂടുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സംഘര്‍ഷ പ്രദേശങ്ങളില്‍ നിന്നും മലയാളികള്‍ സഹായം അഭ്യര്‍ത്ഥിച്ച് തന്നെ വ്യക്തിപരമായി ബന്ധപ്പെട്ടതായി പിണറായി കുറിച്ചു. പൗരന്മാരുടെ സ്വത്തിനും ജീവനും എത്രയും പെട്ടെന്ന് സംരക്ഷണം നല്‍കണമെന്ന് അപേക്ഷിക്കുന്നതായി മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അറിയിച്ചു. അക്രമികള്‍ക്കെതിരേയും ശക്തമായ നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ദേ​രാ സ​ച്ചാ സൗ​ധ നേ​താ​വ് ഗു​ർ​മീ​ത് റാം ​റ​ഹീം സിം​ഗ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെയാണ് അക്രമം ഉടലെടുത്തത്. ഗൂർമീതിന്റെ അണികൾ വിധി അറിഞ്ഞതോടെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പെട്രോൾ പമ്പിനും റെയിൽവേ സ്റ്റേഷനും അണികൾ തീയിട്ടു. വിവിധ ഇടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 28 പേർ ഇതുവരെ കൊല്ലപ്പെട്ടു. 100 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളുടെ സുരക്ഷ സൈന്യം ഏറ്റെടുത്തു.

സംഘർഷം 4 സംസ്ഥാനങ്ങളിലേക്ക്കൂടി വ്യാപിച്ചിരിക്കുകയാണ്. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്,ദില്ലി എന്നിവിടങ്ങിളിലാണ് ഗൂർമീത് അനുകൂലികൾ ആക്രമം അഴിച്ചു വിടുന്നത്. സർക്കാർ സ്ഥാപനങ്ങൾക്ക് നേരെയും പൊലീസിന് നേരെയുമാണ് പ്രധാനമായും ആക്രമണം. ഇതിനിടെ ഗൂർമീതിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഹൈക്കോടതി ഉത്തരവിട്ടു. ആക്രമണങ്ങളിൽ ഉണ്ടായ നാശനഷ്ടം ഇതിൽ നിന്നും ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ