/indian-express-malayalam/media/media_files/uploads/2018/09/pinarayi-1.jpg)
തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മ്മാണ ഫണ്ട് സമാഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിലേക്ക് തിരിച്ചു. ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി യുഎഇയിലേക്ക് തിരിച്ചത്. ഇന്ന് അബുദാബി, 19 ന് ദുബായ്, 20ന് ഷാര്‍ജ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.
വൈകിട്ട് ഇന്ത്യന്‍ ബിസിനസ് പ്രൊഫഷണല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ അബുദാബിയിലെ അഞ്ഞൂറോളം വ്യവസായികളെ അഭിസംബോധന ചെയ്യും. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പ്രവാസികളുടെ സഹകരണം തേടുന്ന മുഖ്യമന്ത്രി അനുയോജ്യമായ പദ്ധതികള്‍ മുന്നോട്ടുവയ്ക്കും.
അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. കേന്ദ്ര അനുമതി ഇല്ലാത്തതിനാല്‍ മറ്റ് മന്ത്രിമാരുടെ വിദേശയാത്ര റദ്ദാക്കി. 16 മന്ത്രിമാര്‍ക്കും യാത്രയ്ക്ക് വിമാന ടിക്കറ്റു വരെ എടുത്തിരുന്നെങ്കിലും കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു.
ഡൽഹിയിലെ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയോട് സമ്മതിച്ച സ്ഥിതിക്ക് അനുമതി കിട്ടുമെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതീക്ഷിച്ചത്. കുറച്ച് പേർക്കെങ്കിലും കിട്ടാതിരിക്കില്ലെന്ന് അവസാനനിമിഷം വരെയും പ്രതീക്ഷിച്ചെങ്കിലും നിരാശയായി ഫലം. അനുമതിയില്ല എന്ന് മാത്രമാണ് ചീഫ് സെക്രട്ടറിയെ അറിയിച്ചത്. കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us