ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായി രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയെ കാണാൻ മുഖ്യമന്ത്രി എത്തുന്നത്. പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രിക്ക് പുറമെ ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

കേരളത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങളിൽ കേന്ദ്രത്തിന്റെ സഹായം അഭ്യർത്ഥിക്കുന്നതിനായാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. പ്രളയ പുനരധിവാസത്തിന് കൂടുതൽ സഹായം തേടുമെന്നാണ് റിപ്പോർട്ടുകൾ.

സംസ്ഥാനത്തെ ദേശീയ പാതാ വികസനത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം നീക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കാണുന്നത്. കേരളത്തിലെ ദേശീയപാതാ വികസനം ഒന്നാം മുൻഗണനാ പട്ടികയിൽ നിന്നൊഴിവാക്കിയത് വിവാദങ്ങൾക്ക് കാരണമായിരുന്നു. കേന്ദ്ര തീരുമാനം തിരുത്തിയെന്ന് അറിയിച്ചെങ്കിലും പുതിയ ഉത്തരവ് പുറത്തിറാക്കാത്തതാണ് നിലവിലെ അനിശ്ചിതത്വത്തിന് കാരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.