scorecardresearch

അഭിമന്യുവിന്റെ സ്വപ്നത്തിന് 'തൂവെളള നിറം'; വീടൊരുങ്ങി, താക്കോല്‍ മുഖ്യമന്ത്രി കൈമാറും

1256 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുളള വീടാണ് നിര്‍മിച്ചിരിക്കുന്നത്

1256 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുളള വീടാണ് നിര്‍മിച്ചിരിക്കുന്നത്

author-image
WebDesk
New Update
അഭിമന്യുവിന്റെ സ്വപ്‌നഭവനം മുഖ്യമന്ത്രി ഇന്ന് കുടുംബത്തിന് കൈമാറും

ഇടുക്കി: അഭിമന്യുവിന്‍റെ കുടുംബത്തിന് സി പി എം നിർമിച്ച് നൽകുന്ന വീടിന്‍റെ നി‍ർമാണം പൂർത്തിയായി. ജനുവരി 14ന് വട്ടവടയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീടിന്റെ താക്കോൽ കൈമാറും.മാതാപിതാക്കളുടെ സംരക്ഷണത്തിനായി സമാഹരിച്ച കുടുംബസഹായ നിധിയും മുഖ്യമന്ത്രി നല്‍കും.

Advertisment

വട്ടവട കൊട്ടാക്കമ്പൂര്‍ റോഡില്‍ സിപിഐ എം വില കൊടുത്തു വാങ്ങിയ ഭൂമിയിലാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 1256 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീട് നിര്‍മിച്ചിരിക്കുന്നത്. സെപ്തംബര്‍ അഞ്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വീടിന്റെ കല്ലിടീല്‍കര്‍മ്മം നിര്‍വഹിച്ചത്.

publive-image

വട്ടവടയെന്ന അതിര്‍ത്തി ഗ്രാമത്തിലെ പഴയ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു, ഒരു ഒറ്റമുറി മാത്രമുളള വീട്ടില്‍ നിന്നായിരുന്നു അഭിമന്യു മഹാരാജാസില്‍ എത്തിയത്. അഭിമന്യുവും അച്ഛനും അമ്മയും മുത്തശ്ശിയും ചേട്ടന്‍ പരിജിത്തും ചേച്ചി കൗസല്യയും അടക്കം ആറുപേര്‍ ആ ഒറ്റമുറി വീട്ടില്‍ ഉണ്ടായിരുന്നു.

publive-image

എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗമായിരുന്ന അഭിമന്യുവിനെ 2018 ജൂലൈ രണ്ടിന് എറണാകുളം മഹാരാജാസ് കോളജില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. അഭിമന്യുവിന്റെ കുടുംബത്തിന്റെ സംരക്ഷണം സിപിഎം ഏറ്റെടുക്കുമെന്ന് അന്നുതന്നെ പ്രഖ്യാപിച്ചിരുന്നു. മന്ത്രി എം എം മണി, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എന്നിവരെ കൂടാതെ എസ്.എഫ്.ഐ നേതാക്കളും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.

Advertisment
Pinarayi Vijayan Cpm Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: