scorecardresearch
Latest News

കോവിഡ്: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തദ്ദേശ പ്രതിനിധികളുടെ യോഗം ഇന്ന്

ഈ മാസം അവസാനത്തോടെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും, പ്രതിദിന രോഗികളുടെ എണ്ണവും കുറയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍

കോവിഡ്: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തദ്ദേശ പ്രതിനിധികളുടെ യോഗം ഇന്ന്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തദ്ദേശ പ്രതിനിധികളുടെ അവലോകന യോഗം ഇന്ന് വൈകിട്ട് ചേരും. മന്ത്രിമാരായ എം.വി.ഗോവിന്ദര്‍, കെ.രാജന്‍, മറ്റ് ജനപ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കും. കോവിഡ് വ്യാപനം തടയുന്നതില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനം പരിഗണനയിലിരിക്കെയാണ് യോഗം നടക്കുന്നത്. സ്കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കണമെങ്കില്‍ രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കേണ്ടതുണ്ട്. അതിനായി താഴെ തട്ടിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് വിദഗ്ധ സമിതിയും നിര്‍ദേശിച്ചിരുന്നു. ഈ മാസം അവസാനത്തോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും, പ്രതിദിന രോഗികളുടെ എണ്ണവും കുറയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

നിലവില്‍ സംസ്ഥാനത്ത് പ്രതിദിനം മുപ്പതിനായിരത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗവ്യാപന നിരക്ക് 18 ശതമാനത്തിന് മുകളിലും. വിവിധ ജില്ലകളിലായി 2.40 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. എറണാകുളം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്.

സംസ്ഥാനത്ത് പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളാണുള്ളത്. പ്രസ്തുത മേഖലകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നിലവില്‍. ഗ്രാമ പ്രദേശങ്ങളിലാണ് രോഗവ്യാപനം ഉയരുന്നത്. 296 തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളില്‍ 215 എണ്ണവും ഗ്രമ മേഖലയാണ്.

Also Read: രാജ്യത്ത് 45,352 പേര്‍ക്ക് കോവിഡ്, 366 മരണം; ആശങ്കയായി കേരളം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan to chair covid review meeting today