Latest News

മുഖ്യമന്ത്രി വൈകുന്നേരം തലസ്ഥാനത്ത്; ഇന്ന് പ്രത്യേക യോഗം

ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന അദ്ദേഹം കോവിഡ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ചുമതല നൽകും

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, IE Malayalam, ഐഇ മലയാളം
ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കണ്ണൂരിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ ഒരുമാസത്തിന് ശേഷം ഇന്ന് വീണ്ടും തിരുവനന്തപുരത്തെത്തും. കോവിഡ് ബാധിതനായിരുന്ന മുഖ്യമന്ത്രി ആശുപത്രിയിൽ നിന്നും വീണ്ടും കണ്ണൂരേക്കായിരുന്നു പോയത്. ഓൺലൈൻ വഴിയായിരുന്നു മന്ത്രിസഭ യോഗങ്ങൾ. ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന അദ്ദേഹം കോവിഡ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ചുമതല നൽകും.

കോവിഡ് സാഹചര്യം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്തെ പ്രതിദിന രോഗവർദ്ധന ഇരുപതിനായിരത്തോട് അടുക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യത്തെ തന്നെ എറ്റവും ഉയർന്ന നിരക്കിൽ എത്തി നിൽക്കുകയും ചെയ്യുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രത്യേക യോഗം.

Read More: രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്നലെ മാത്രം 19,577 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. നിലവിൽ 1,18,673 പേർ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലാണ്. 17.45 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് വ്യാപനം അതിരൂക്ഷമായ എറണാകുളത്ത് മൂവായിരത്തിലധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് രണ്ടായിരത്തിലധികമാണ് ഇന്നലത്തെ കണക്ക്.

അതേസമയം, സംസ്ഥാനത്ത് വാക്സിൻ ക്ഷാമം തുടരുകയാണ്. സംസ്ഥാനത്തെ ആയിരത്തിലേറെ വാക്സിന്‍ കേന്ദ്രങ്ങളില്‍ 200 എണ്ണം മാത്രമാണ് തിങ്കളാഴ്ച പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്ക് തീരും വരെ വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. വാക്‌സിന്‍ ക്ഷാമം രണ്ടാം ഡോസ് വിതരണത്തിനു പ്രതിസന്ധി സൃഷ്ടിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ആദ്യ ഡോസ് എടുത്ത അനേകം പേര്‍ക്കു രണ്ടാം ഡോസ് കിട്ടിയില്ലെന്ന പരാതി വ്യാപകമാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan to be back in trivandrum today

Next Story
കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com